ജല അതോറിറ്റി-റവന്യൂ അദാലത്ത്

ചെർപ്പുളശ്ശേരി: കേരള ജല അതോറിറ്റി ഒറ്റപ്പാലം സബ്ഡിവിഷന് കീഴിലുള്ള ഒറ്റപ്പാലം, ചെർപ്പുളശ്ശേരി, മണ്ണാര്‍ക്കാട് സെക്ഷനുകള്‍ കേന്ദ്രീകരിച്ച് റവന്യൂ അദാലത്ത് സംഘടിപ്പിക്കുന്നു. വെള്ളക്കരം സംബന്ധിച്ച ഉപഭോക്താക്കളുടെ അപേക്ഷകള്‍ 20ന്‌ മുമ്പ് അതത് സെക്ഷന്‍ ഓഫിസുകളില്‍ സ്വീകരിക്കും. അദാലത്ത് മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, ചെർപ്പുളശ്ശേരി, സെക്ഷനുകളില്‍ മാര്‍ച്ച് 21, 22, 23 തീയതികളില്‍ അതത് സെക്ഷന്‍ ഓഫിസുകളിലായിരിക്കും. ഭിന്നശേഷിക്കാരുടെ ഗ്രാമസഭ ചെർപ്പുളശ്ശേരി: നെല്ലായ പഞ്ചായത്തിലെ ഭിന്നശേഷിയുള്ളവരുടെ ഗ്രാമസഭ 16ന് വൈകീട്ട് മൂന്നിന് നെല്ലായ ഭാരത് എൽ.പി സ്കൂളിൽ നടക്കുമെന്ന് പ്രസിഡൻറ് അറിയിച്ചു. കവിയരങ്ങ് ചെർപ്പുളശ്ശേരി: കുലുക്കല്ലൂർ എ.യു.പി സ്കൂൾ വാർഷികാഘോഷത്തി​െൻറ ഭാഗമായുള്ള കവിയരങ്ങും സാഹിത്യ സദസ്സും 17ന് ഉച്ചക്ക് രണ്ടിന് നടക്കും. ഫോൺ: 9526 713 048
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.