പൊതു ശൗചാലയമില്ല; പൊറുതിമുട്ടി യാത്രക്കാർ

കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിൽ പൊതു ശൗചാലയങ്ങൾ ഇല്ലാത്തത് വിനയാകുന്നു. പാലക്കാട്-കോഴിക്കോട് ദേശീയപാതയുള്ളതിനാൽ യാത്രക്കാർ നിത്യേന വന്ന് പോകുന്ന പ്രധാന സ്ഥലങ്ങൾ ഉണ്ടായിട്ടും കരിമ്പ ഗ്രാമപഞ്ചായത്തിൽ ഒരിടത്തും പൊതു ശൗചാലയങ്ങൾ നിർമിച്ചിട്ടില്ല. ഇടക്കുർശ്ശി ശിരുവാണി ജങ്ഷൻ, കരിമ്പ പള്ളിപ്പടി, കല്ലടിക്കോട് ടി.ബി ജങ്ഷൻ എന്നിവ പ്രധാന സ​െൻററുകളാണ്. യാത്രക്കാർ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സൗകര്യങ്ങളില്ലാതെ വിഷമിക്കുകയാണ്. പൊതു നിരത്തുകളിൽ ശൗചാലയം നിർമിക്കാൻ സത്വര നടപടി വേണമെന്ന ആവശ്യവും കടലാസിലൊതുങ്ങിയ മട്ടാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.