കോങ്ങാട്: ഉത്സവങ്ങളിൽ നിറസാന്നിധ്യമായിരുന്ന തൃശൂർ തിരുവമ്പാടി ശിവസുന്ദർ എന്ന ഗജരാജന് സമൂഹമാധ്യമങ്ങളിൽ ആനപ്രേമികളുടെ കണ്ണീർപൂക്കൾ. ഞായറാഴ്ച പുലർച്ച തൃശൂരിൽ ചെരിഞ്ഞ തിരുവമ്പാടി ശിവസുന്ദർ തലയെടുപ്പിലും അഴകിലും ഗജവീരന്മാരിൽ മുന്നിലായിരുന്നു. കോങ്ങാട് മേഖലയിലെ ഉത്സവങ്ങളിലും ഈ ആന നിറസാന്നിധ്യമായിരുന്നു. അതിജീവനത്തിെൻറ പുതിയ പാഠങ്ങൾ ആലത്തൂർ: ആലത്തൂർ പഞ്ചായത്ത് ബഡ്‌സ് സ്‌കൂളിലെ ഭിന്നശേഷി വിദ്യാർഥികൾ അതിജീവനത്തിെൻറ പുതിയൊരു പാതയിലാണ്. കടലാസ് പേന നിർമിച്ചാണ് ഇവർ ജീവിതത്തിന് നിറം തേടുന്നത്. പ്ലാസ്റ്റിക് പേനയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. പഴയ പത്ര, മാസികകൾ ഉപയോഗിച്ചാണ് പേന നിർമാണം. പശ തേച്ച കടലാസിൽ റീഫിൽ വെച്ച് ചുരുട്ടിയെടുത്താൽ പേന റെഡി. പേനയുടെ മുകളിൽ പച്ചക്കറിയുടെയോ ഫലവൃക്ഷങ്ങളുടെയോ ഒരു വിത്ത് നിക്ഷേപിച്ച് ഒട്ടിക്കുന്നു. പേനയുടെ അടപ്പും കടലാസുകൊണ്ടുതന്നെയാണ് നിർമിക്കുന്നത്. റീഫിൽ പുറത്തുനിന്ന് വാങ്ങും. ഒറ്റപ്പാലത്തെ ഹാൻഡികോർപ്‌സ് എന്ന സന്നദ്ധ സ്ഥാപനമാണ് പേപ്പർ പേന നിർമാണത്തിൽ പരിശീലനം നൽകുന്നത്. കുടയും എൽ.ഇ.ഡി ബൾബും നിർമിക്കാൻ ഭിന്നശേഷി വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യപരിശീലകൻ ശിവമണി പറഞ്ഞു. ഇരുപതിലേറെ കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. മാതാപിതാക്കൾക്കും പരിശീലനം നൽകുന്നുണ്ട്. കടലാസ് പേന നിർമാണത്തിൽ പരിശീലനം പൂർത്തിയായാൽ ഫിനോയിലും സോപ്പുപൊടിയും ഹാൻഡിക്രാഫ്റ്റ് ഉൽപന്നങ്ങളും നിർമിക്കാനും പദ്ധതിയുണ്ട്. പദ്ധതി ഉദ്ഘാടനം യൂത്ത് ഫോർ സോഷ്യൽ വെൽഫെയർ മൂവ്മെൻറ് കോഓഡിനേറ്റർ ജോബ് ജെ. നെടുങ്കാടൻ നിർവഹിച്ചു. ബഡ്‌സ് സ്‌കൂൾ കമ്മിറ്റി കൺവീനർ മനോജ് കബീർ അധ്യക്ഷത വഹിച്ചു. അധ്യാപിക ആർ. രമ്യ, ക്രാഫ്റ്റ് പരിശീലക സന്ധ്യ, അനിൽ, ഡോ. സന്തോഷ്, സാജു സെബാസ്റ്റ്യൻ, അനിൽ, രജനി, ബിന്ദു, അയന, മോഹനൻ, സുധ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.