തിരൂർ ടാക്സി സ്​റ്റാൻഡ് നവീകരിക്കുന്നു

തിരൂർ: ഏതുനിമിഷവും നിലംപൊത്താവുന്ന സെൻട്രൽ ജങ്ഷനിലെ നഗരസഭ ടാക്സി കാർ സ്റ്റാൻഡ് നവീകരിക്കുന്നു. ഏഴ് ലക്ഷം രൂപ ചെലവിലാണ് പുനർനിർമാണം. ടാക്സി ഡ്രൈവർമാരുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്. ആസ്ബസ്റ്റോസ് ഷീറ്റ് പാകിയിരുന്ന സ്റ്റാൻഡ് കാലുകൾ ദ്രവിച്ചും ഷീറ്റുകൾ പഴകിയും അപകടനിലയിലായിരുന്നു. പല കാലുകളും ദ്രവിച്ച് അടിഭാഗം തകർന്ന അവസ്ഥയായിരുന്നു. ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ടാക്സികൾ സ്റ്റാൻഡ് ഫീ നൽകിയിരുന്നില്ല. നഗരമധ്യത്തിൽ ദുരന്ത ഭീഷണിയുയർത്തിയായിരുന്നു സ്റ്റാൻഡി​െൻറ നിൽപ്പ്. നഗരത്തിൽ മറ്റ് പല പദ്ധതികളും നടപ്പാക്കിയപ്പോഴും സ്റ്റാൻഡ് അവഗണനയിലായിരുന്നു. നഗരസഭയുടെ പദ്ധതി തുകയുപയോഗിച്ചാണ് സ്റ്റാൻഡ് പുനർനിർമാണമെന്ന് നഗരസഭാധ്യക്ഷൻ അഡ്വ. എസ്. ഗിരീഷ് പറഞ്ഞു. പുതിയ കാലുകൾ സ്ഥാപിച്ച് ഷീറ്റ് പാകാനും ടൈൽ വിരിക്കാനുമാണ് പദ്ധതി. ഒരു മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കും. ഇതിനായി നിലവിലെ മേൽക്കൂര പൂർണമായും പൊളിച്ചുനീക്കി. തിരൂരിൽ ഉറവിട മാലിന്യസംസ്കരണ പദ്ധതിക്ക് തുടക്കം തിരൂർ: ഉറവിട മാലിന്യസംസ്കരണ പദ്ധതിക്ക് വേസ്റ്റ് ബിൻ ബാസ്കറ്റ് വിതരണത്തോടെ തിരൂർ നഗരസഭയിൽ തുടക്കം. തൃക്കണ്ടിയൂർ പി.പി.എ.എം.എസ് യു.പി സ്കൂളിൽ നഗരസഭ അധ്യക്ഷൻ അഡ്വ. എസ്. ഗിരീഷ് ഉദ്ഘാടനം ചെയ്തു. തൃക്കണ്ടിയൂർ മേഖലയിൽ 33, 34 വാർഡുകളിലെ വീടുകൾക്കുള്ള ബാസ്കറ്റ് വിതരണവും മാലിന്യസംസ്കരണ െഡമോൺസ്ട്രേഷനുമാണ് ആദ്യഘട്ടമായി നടന്നത്. കൗൺസിലർ കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ പള്ളിയേരി, ഹെൽത്ത് സൂപ്പർവൈസർ വിജയൻ, ഒ. മാധവൻകുട്ടി, മുരളീധരൻ, കെ. ഭാസി, ഉദയകുമാർ, കെ.കെ. റസാഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.