യാത്രയയപ്പ്

വൈലത്തൂര്‍: താനൂർ ഉപജില്ല കെ.എ.ടി.എഫ് കമ്മിറ്റി ഈ വർഷം സർവിസിൽനിന്ന് പിരിയുന്ന അധ്യാപകർക്ക് നൽകി. വൈലത്തൂർ-അത്താണിക്കൽ എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച സമ്മേളനം പൊൻമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുബൈർ ഇളയോടത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് റസാഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. റഫീഖ്, കെ.എ.ടി.എഫ് സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ഷാക്കിർ, സി.എൻ. മുജീബ് റഹ്മാൻ, കെ.ടി. ഇസ്മായിൽ, എൻ. അനസ് ബാബു, ടി.പി. അബ്ദുൽ കരീം, പി. തമീം, പി. ആസ്യ, കെ. നൗഷാദ്, എൻ. അബ്ദുൽഖാദർ എന്നിവർ സംസാരിച്ചു. സർവിസിൽനിന്ന് വിരമിക്കുന്ന അധ്യാപകരായ തലക്കട്ടൂർ എ.എം.എൽ.പി സ്കൂളിലെ പി. അബ്ദുസ്സമദ്, പാലച്ചിറമാട് എ.എം.യു.പി സ്കൂളിലെ വി. ഉമ്മർ, ചെറവന്നൂർ ജി.എം.എൽ.പി സ്കൂളിലെ കെ.പി. ഷഹീദ എന്നിവർക്ക് പൊൻമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുബൈർ ഇളയോടത്ത് ഉപഹാരങ്ങൾ നൽകി. 'പക്ഷികൾക്കൊരു തണ്ണീർക്കുടം' താനൂർ: എസ്.കെ.എസ്.എസ്.എഫ് മോര്യ യൂനിറ്റ് കമ്മിറ്റി 'കരുണാമൃതം -2018' ശീർഷകത്തിൽ മോര്യ മഹല്ലി​െൻറ വിവിധ ഭാഗങ്ങളിൽ പക്ഷികൾക്കൊരു തണ്ണീർക്കുടം സ്ഥാപിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.കെ.എം. ഇബ്നു മൗലവി ഉദ്ഘാടനം ചെയ്തു. കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. മഹല്ല് ഖതീബ് ഉമ്മർ ഫൈസി പാലത്തിങ്ങൽ കരുണാമൃതം സന്ദേശം നൽകി. മഹല്ല് പ്രസിഡൻറ് കെ. മുഹമ്മദ് കുട്ടി, സെക്രട്ടറി വടക്കത്തിയിൽ അബ്ദുൽ കരീം, മദ്റസ സെക്രട്ടറി ടി. സൈതലവി ഹാജി, എസ്.വൈ.എസ് പ്രസിഡൻറ് ആർ.വി. സൈതലവി ഹാജി, എൻ. സുബൈർ, റഷീദ്‌ മോര്യ, കെ. യൂസഫ്, പി.വി. സൽമാൻ ഫാരിസ്, ടി. ഷഫീഖ്, എം. മുഫസ്സിൽ, സി.കെ. ഫായിസ്, സിദ്ദീഖ് പൂക്കുന്നത്ത്, ബാവ കോളങ്ങത്ത്, ഷാഹിദ് കണ്ടാണത്ത്, കെ.കെ. റംഷാദ്, എം. ഷാദുലി എന്നിവർ സംസാരിച്ചു. റോഡ് ഉദ്ഘാടനം എടയൂർ: കോൺക്രീറ്റ് ചെയ്ത വടക്കുംപുറം സർവിസ് സഹകരണ ബാങ്ക് റോഡ് എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം തീയ്യാട്ടിൽ അബ്ദുല്ല കുട്ടി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ.കെ. പ്രമീള, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം എം. മാണിക്യൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആർ.കെ. സുബ്രഹ്മണ്യൻ, സി. കുഞ്ഞാലി, ബാങ്ക് പ്രസിഡൻറ് എ.എം. ജോയ്, ടി.ടി. റംല, പി.എം. മോഹനൻ, കെ.ടി. ഗഫൂർ, ബാങ്ക് ഡയറക്ടർ എം.പി. ചന്ദ്രൻ, എം.പി. ഇസ്ഹാഖ് എന്നിവർ സംസാരിച്ചു. അമീർ തീയ്യാട്ടിൽ സ്വാഗതവും ടി. അബ്ദുസ്സമദ് നന്ദിയും പറഞ്ഞു. ഗ്രാമ പഞ്ചായത്ത് 2017-18 പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.