പോളിയോ തുള്ളിമരുന്ന് വിതരണം

കോങ്ങാട്: പൾസ്‌ പോളിയോ ഇമ്മ്യൂണൈസേഷ‍​െൻറ ഭാഗമായി കോങ്ങാട്‌ ബസ്‌ സ്റ്റാൻഡിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌, ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം സാമൂഹികാരോഗ്യ കേന്ദ്രത്തി‍​െൻറ നേതൃത്വത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ് എം.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ്‌ പ്രസിഡൻറ് വി. സേതുമാധവൻ അധ്യക്ഷത വഹിച്ചു. എം.എസ്‌. ദേവദാസ്‌ മുഖ്യാതിഥിയായിരുന്നു. ഡോ. എം.ആർ. ലീനാകുമാരി എ.കെ. ഹരിദാസ്‌, സിസിമോൻ തോമസ്‌, കെ. ഹരിപ്രകാശ്‌ എന്നിവർ സംസാരിച്ചു. ജനോത്സവം വടക്കഞ്ചേരി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലത്തൂർ മേഖല 'ജനോത്സവം' സമാപിച്ചു. ശാസ്ത്രസാഹിത്യ പരിഷത്തി‍​െൻറയും സ്വരാജ് വായനശാലയുടെയും ആഭിമുഖ്യത്തിൽ പാണ്ടാങ്കോട് നടന്ന സമാപന പൊതുയോഗം ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം വിനോദ് ഉദ്ഘാടനം ചെയ്തു. ആലത്തൂർ മേഖല പ്രസിഡൻറ് പി.ആർ. അശോകൻ അധ്യക്ഷത വഹിച്ചു. പ്രകാശൻ, കൃഷ്ണകുമാർ, പി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. കുടിവെള്ളത്തിൽ രാഷ്ട്രീയം കലർത്തുന്നു -എം.എൽ.എ കൊല്ലങ്കോട്: കുടിവെള്ളത്തിലും രാഷ്ട്രീയം കലർത്തി മുതലെടുപ്പു നടത്താൻ ശ്രമിക്കുന്നവരാണ് സമരത്തിനും ഹർത്താലിനും പിന്നിലെന്ന് കെ. ബാബു എം.എൽ.എ. കമ്പാലത്തറ റിസർവോയറിൽനിന്ന് മീങ്കര ഡാമിലേക്ക് ജലം ഒഴുക്കുന്ന ഷട്ടർ തുറക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഞായറാഴ്ച പകൽ 11ഓടെയാണ് എം.എൽ.എ, മുതലമട പഞ്ചായത്ത് പ്രസിഡൻറ് കെ. ബേബി സുധ ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കമ്പാലത്തിയിൽനിന്ന് മീങ്കര ഡാമിലേക്കുള്ള ഷട്ടർ തുറന്നത്. കമ്പാലത്തറ ഏരിയിൽനിന്ന് കന്നിമാരി കനാലിലേക്കുള്ള പ്രധാനഷട്ടർ തുറക്കുകയും മീങ്കര ഡാമിലേക്ക് ഒഴുക്കുകയും ചെയ്തതായി ഇറിഗേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ 17.4 അടിയാണ് ജലനിരപ്പ്. ജലനിരപ്പ് 24 അടിയായി ഉയർന്നാൽ ജൂൺ വരെ കുടിവെള്ളം സുഗമമായി വിതരണം ചെയ്യാൻ സാധിക്കും. മാർച്ച് 15 വരെ മീങ്കര ഡാമിലേക്ക് ജലം ഒഴുക്കി 20.5 അടി ആയി ജലനിരപ്പ് ഉയർത്താൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സി.പി.എം ഏരിയ സെക്രട്ടറി കെ. രമാധരൻ, മുതലമട ലോക്കൽ സെക്രട്ടറി സി. തിരുചന്ദ്രൻ കർഷക സംഘം നേതാക്കളായ എ. കണ്ടമുത്തൻ സുദേവൻ എന്നിവർ എം.എൽ.എയോടോപ്പം കമ്പാലത്തറയിലെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.