അട്ടപ്പാടി വനമേഖലയിൽ കാട്ടുതീ പടരുന്നു; അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം

പാലക്കാട്: അട്ടപ്പാടി വനമേഖലയിൽ കാട്ടുതീ പടർന്നുപിടിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന കാട്ടുതീയിൽ ഏക്കർകണക്കിന് വനം കത്തിനശിച്ചു. മല്ലീശ്വരൻമുടിയുടെ താഴെ താവളം വനപ്രദേശം മുതൽ കിഴക്കൻ അട്ടപ്പാടി മുള്ളിയുടെ ഭാഗം വരെയുള്ള കാട് രണ്ടാഴ്ചയിലേറെയായി കത്തുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ഒരു നടപടിയുമില്ലെന്ന് നാട്ടുകാർ പറഞ്ഞു. പുതൂർ പഞ്ചായത്തിലെ ചാവടിയൂർ ഇലച്ചിവഴി ഭാഗത്ത്‌ നീലഗിരി മലനിരകളിലും കാട്ടുതീ പടർന്നുപിടിക്കുകയാണ്. ഫെബ്രുവരി അവസാനത്തോടെയാണ് വനത്തിലെ വിവിധ ഭാഗങ്ങളിൽ തീ പടർന്ന് തുടങ്ങിയത്. തമിഴ്നാട് വനമേഖലയിലും തീ പടരുകയാണ്. തീയണക്കാനുള്ള സൗകര്യവും സാമഗ്രികളുമില്ലെന്ന് പറഞ്ഞാണ് വനംവകുപ്പ് കൈകഴുകുന്നത്. വനസമ്പത്തും ജീവജാലങ്ങളും കത്തിയെരിഞ്ഞിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പരിസ്ഥിതി പ്രവർത്തകരിൽനിന്ന് പ്രതിഷേധമുയരുന്നുണ്ട്. മാവോവാദി സാന്നിധ്യമുണ്ടെന്ന് പറയുന്ന പ്രദേശങ്ങളിലാണ് കാട്ടുതീ കൂടുതൽ പടരുന്നത്. അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ 11ന് താവളത്ത് പരിപാടി സംഘടിപ്പിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.