Atheef kkv 9495489141,9747332364.

ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാവുന്നു കാളികാവ്: എരിഞ്ഞടങ്ങുന്ന പ്രവാസികളുടെ ജീവിതം ചിത്രീകരിച്ച ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാവുന്നു.സക്കീര്‍ദാനത്ത് നിര്‍മ്മിച്ച് ഷംസുദ്ദീന്‍ മാളിയേക്കല്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച 'തണല്‍ മരങ്ങള്‍' എന്ന ഹ്രസ്വചിത്രം ഇതിനോടകം പ്രവാസലോകത്തും നാട്ടിലും വൈറലായി. അല്‍ സബാഹ് പ്രൊഡക്ഷന്‌സിന്റെ ബാനറില്‍ നാദിഷ് മീഡിയ അവതരിപ്പിച്ച ഫിലിം സ്വന്തം കുടുംബങ്ങളുടെ സംരക്ഷണം മാത്രം കരുതി സ്വയം എരിഞ്ഞടങ്ങുന്ന പ്രവാസികളുടെ ജീവിതത്തിന്റെ നേര്‍ചിത്രമാണ് തണല്‍ മരങ്ങള്‍ എന്ന ഹ്രസ്വ ചിത്രം. മരൂഭൂമിയില്‍ പ്രവാസികള്‍ അനുഭവിക്കുന്ന തീഷ്ണമായ കഷ്ടതകളും വേവലാതികളുമാണ് ഇതിവൃത്തം. പ്രവാസി കലാകാരന്മാരായ ഷംസുദീന്‍ മാളിയേക്കല്‍, ഷാജഹാന്‍ എടക്കര, ഷംനാദ് കരുനാഗപ്പള്ളി, ജാനിസ് പാലേമാട്, നാസര്‍ വണ്ടൂര്‍, ഷൗക്കത്ത് മക്കരപറമ്പ് എന്നിവരാണ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. അഹമ്മദ് സാലിഹ് കാമറയും എഡിററിംഗും നിര്വ്വഹിച്ചു.ചിത്രത്തിന്റെ സ്വിച്ച്ഓണ്‍ കര്‍മ്മം വിജെ നസ്‌റുദ്ദീന്‍ നിര്‍വ്വഹിച്ചു. പടം- തണല്‍ മരങ്ങള്‍ എന്ന ഷോര്‍ട്ട് ഫിലിമില്‍നിന്നും 2- തണല്‍ മരങ്ങള്‍ എന്ന ഷോര്‍ട്ട് ഫിലിം സ്വിച്ച്ഓണ്‍ കര്‍മ്മം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.