പാലക്കാട്: സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിൽനിന്ന് ഒഴിവാക്കണമെന്ന് പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോ. ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ആക്കം കൂട്ടാൻ ഇതാവശ്യമാണമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി. ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് എ.എൻ. പാപ്പച്ചി, എസ്. രാമചന്ദ്രൻ, എം. നാണുക്കുട്ടൻ, ടി. ചന്ദ്രപ്രകാശ് എന്നിവർ സംസാരിച്ചു. സാംസ്കാരിക സമ്മേളനം ഡയറ്റ് സീനിയർ െലക്ചറർ ടി.എസ്. രാമചന്ദ്രനും പ്രതിനിധി സമ്മേളനം മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും വി.പി. അരവിന്ദനും ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: പി. ബാലസുബ്രഹ്മണ്യൻ (പ്രസി.), എൻ. ശാന്ത, എം.വി. ജയശ്രീ, എ.പി. വിനയൻ (വൈസ് പ്രസി.), എൻ. ദേവരാജൻ (സെക്ര.), എസ്.ആർ. ഹബീബുല്ല (ജോ. സെക്ര.), കെ.കെ. രാമചന്ദ്രൻ (ട്രഷ.). നാടകമേള പാലക്കാട്: സ്വരലയയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ പബ്ലിക് റിലേഷൻസ് വകുപ്പിെൻറ സഹകരണത്തോടെ 15, 16 തീയതികളിൽ രാപ്പാടി ഓഡിറ്റോറിയത്തിൽ നാടകമേള അരങ്ങേറും. ഭീമൻ രാവുണ്ണി, തീറ്റ റപ്പായി, അമ്മ തങ്കമ്മ, തൊരപ്പൻ ഗോൺസാൽവാസ്, അനാമിക, കളത്തിൽ പദ്‌മിനി മകൾ അമ്മു എന്നീ ആറു നാടകങ്ങളാണ് സൂര്യ കൃഷ്ണമൂർത്തി രംഗാവിഷ്കാരവും സംവിധാനവും നിർവഹിച്ച് അവതരിപ്പിക്കുന്നത്. 15ന് വൈകീട്ട് ആറിന് പാലക്കാട്ടെ നാടക പ്രവർത്തകരായ കാളിദാസ് പുതുമന, കെ.എ. നന്ദജൻ, സൈനുദ്ദീൻ മുണ്ടക്കയം, രവി തൈക്കാട്ട്, കണ്ണൻ പാലക്കാട് എന്നിവർ നാടകമേള ഉദ്ഘാടനം ചെയ്യും. സ്വരലയ പ്രസിഡൻറ് എൻ.എൻ. കൃഷ്ണദാസ് അധ്യക്ഷത വഹിക്കും. ഇന്‍സ്ട്രുമെേൻറഷൻ കൈമാറ്റം അട്ടിമറിക്കരുത് -എ.ഐ.ടി.യു.സി പാലക്കാട്: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇന്‍സ്ട്രുമെേൻറഷൻ ലിമിറ്റഡ് സംസ്ഥാന സര്‍ക്കാറിന് കൈമാറാനുള്ള നടപടി അട്ടിമറിക്കാനുള്ള ബി.എം.എസിെൻറ നീക്കം അപലപനീയമാണെന്ന് എ.ഐ.ടി.യു.സി ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. നഷ്ടത്തിലാണെന്ന് പറഞ്ഞ് കോട്ട യൂനിറ്റ് അടച്ചുപൂട്ടിയതുപോലെ കഞ്ചിക്കോട്ടെ യൂനിറ്റിനും താഴിടുന്നതിനുള്ള ശ്രമങ്ങളാണ് ബി.എം.എസ് നടത്തുന്നതെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. ഷൊര്‍ണൂര്‍ ഗവ. പ്രസിലെ അച്ചടി നിര്‍ത്തലാക്കി െട്രയിനിങ് സെൻററാക്കി മാറ്റാനുള്ള സംസ്ഥാന സര്ക്കറെിെൻറ പുതിയ നീക്കം നിര്‍ത്തിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് എന്‍.ജി. മുരളീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെ.സി. ജയപാലന്‍, കെ. മല്ലിക, ടി. സിദ്ധാര്‍ഥന്‍, കെ. വേലു, കെ. മുത്തു, ഇ.പി. രാധാകൃഷ്ണന്‍, കോടിയില്‍ രാമകൃഷ്ണന്‍, കെ. സുന്ദരന്‍, ടി.വി. വിജയന്‍, ടി.എസ്. ദാസ്, രവീന്ദ്രന്‍, ടി.വി. രാജന്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.