മലപ്പുറം: നാഷനൽ മെഡിക്കൽ കമീഷൻ ബിൽ പാസാക്കരുതെന്നാവശ്യപ്പെട്ട് െഎ.എം.എയുടെ സമര പരിപാടികളുടെ ഭാഗമായി ഞായറാഴ്ച മലപ്പുറത്ത് സൈക്കിൾ റാലി നടത്തും. രാവിലെ ഏഴിന് മലപ്പുറം കോടപ്പടി താലൂക്ക് ആശുപത്രി പരിസരത്തുനിന്ന് റാലി ആരംഭിക്കും. െഎ.എം.എ ജില്ല കമ്മിറ്റിയാണ് റാലി സംഘടിപ്പിക്കുന്നത്. ഇൗ മാസം 12ന് കന്യാകുമാരിയിൽ നിന്നാരംഭിച്ച് 25ന് ഡൽഹിൽ സമാപിക്കുന്ന റാലിയോട് െഎക്യദാർഢ്യം പ്രകടിപ്പിച്ചാണ് റാലിയെന്ന് ജില്ല ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ െഎ.എം.എ ജില്ല പ്രസിഡൻറ് ഡോ. എൻ. ഹാമിദ് ഇബ്രാഹീം, ഡോ. പരീദ്, ഡോ. വിജയൻ എന്നിവർ സംബന്ധിച്ചു. കർഷകരെ പരിഗണിക്കാതെ കോൺഗ്രസിന് തിരിച്ചുവരാനാകില്ല -കർഷക കോൺഗ്രസ് മലപ്പുറം: കർഷകരെ പരിഗണിക്കാതെ രാജ്യത്ത് കോൺഗ്രസിന് തിരിച്ചുവരാനാകില്ലെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലാൽ വർഗീസ്. കർഷക വായ്പ തുകക്ക് പലിശ ഇളവ് നൽകുക, റബർ ഉത്തേജന പദ്ധതി പരിഷ്കരിക്കുക, ഒരു കിലോ റബറിന് 200 രൂപ ഉറപ്പ് വരുത്തുക, കർഷക ക്ഷേമനിധി ബോർഡ് രൂപവത്കരിക്കുക, വന്യജീവി ശല്യം ചെറുക്കാൻ നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് എ.പി. രാജൻ, കെ.പി.എസ്. ആബിദ് തങ്ങൾ, കെ.ടി. സിദ്ദീഖ്, ആലസ്സൻ ഹാജി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.