'യോഗയിലൂടെ ആരോഗ്യപരിപാലനം സാധ്യമാക്കാം'

കോയമ്പത്തൂർ: നിരന്തരമായ യോഗാസനത്തിലൂടെ ആരോഗ്യസുരക്ഷ ഉറപ്പ് വരുത്താമെന്ന് 99കാരിയായ യോഗാചാര്യ പദ്മശ്രി വി. ജ്ഞാനമ്മാൾ. ലോക വനിതദിനേതാടനുബന്ധിച്ച് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. നെഹ്റു ഗ്രൂപ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒയും സെക്രട്ടറിയുമായ ഡോ. പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ഡീൻ ഡോ. ബി. ശെൽവരാജ് മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഡോ. ബി. അനിരുദ്ധൻ മുഖ്യപ്രഭാഷണം നടത്തി. ജ്ഞാനമ്മാളെ ചൈതന്യ കൃഷ്ണകുമാർ ചടങ്ങിൽ ആദരിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. എം. കനകരത്നം സ്വാഗതവും ഡി.എസ്. ശെൽവനായകി നന്ദിയും പറഞ്ഞു. സദസ്സിന് മുന്നിൽ ജ്ഞാനമ്മാൾ യോഗാസനങ്ങൾ അവതരിപ്പിച്ചു. ഫോേട്ടാ: cb369 ലോക വനിതദിനേത്താടനുബന്ധിച്ച് കോയമ്പത്തൂർ നെഹ്റു കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ ജ്ഞാനമ്മാളുടെ യോഗഭ്യാസ പ്രകടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.