പള്‍സ് പോളിയോ ജില്ലതല ഉദ്​ഘാടനം 11ന്

പാലക്കാട്: പള്‍സ് പോളിയോ ജില്ലതല ഉദ്ഘാടനം മാർച്ച് 11ന് രാവിലെ എട്ടിന് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നടക്കുമെന്ന് ഡി.എം.ഒ ഡോ. കെ.പി. റീത്ത വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ പ്രമീള ശശിധരന്‍ അധ്യക്ഷത വഹിക്കും. ജില്ല കലക്ടര്‍ ഡോ. പി. സുരേഷ് ബാബു മുഖ്യാതിഥിയാകും. പോളിയോ ബൂത്തുതല വളൻറിയര്‍മാരായി 4586 പേരെയും ഗൃഹസന്ദര്‍ശന വളൻറിയര്‍മാരായി 6014 പേരെയും സൂപ്പര്‍വൈസര്‍മാരായി 296 പേരെയും തെരഞ്ഞെടുത്തിട്ടുണ്ട്. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ട്രാന്‍സിസ്‌റ്റ് ബൂത്തുകളും സജ്ജീകരിക്കുന്നുണ്ട്. 12, 13 തീയതികളിലാണ് ഗൃഹസന്ദര്‍ശനം. 2019-2020ല്‍ പോളിയോ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാനാവുമെന്നും അവര്‍ പറഞ്ഞു. ലോകാരോഗ്യ സംഘടന കണ്‍സല്‍ട്ടൻറ് ഡോ. ശ്രീനാഥ്, ജില്ല ആര്‍.സി.എച്ച് ഓഫിസർ ഡോ. ജയന്തി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.