മൺതിട്ടയിലിടിച്ച കാർ കത്തിനശിച്ചു

മുട്ടിക്കുളങ്ങര: നിയന്ത്രണംവിട്ട് മൺതിട്ടയിലിടിച്ച കാർ ഭാഗികമായി കത്തി നശിച്ചു. പാലക്കാട്ടെ സ്വകാര്യ ഷോറൂമിൽനിന്ന് കോഴിക്കോട്ടെ ഷോറൂമിലേക്ക് ഓടിച്ച്‌ കൊണ്ടുപോകുന്ന വാഗൺ ആർ കാറി‍​െൻറ മുൻഭാഗമാണ് കത്തിയത്. കാറിന് താൽക്കാലിക രജിസ്ട്രേഷനാണുള്ളത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. മറ്റൊരു വാഹനത്തിന് അരിക് കൊടുക്കവെ പാതക്ക് കുറുകെ നീങ്ങിയ കാർ മുട്ടിക്കുളങ്ങര വളവിൽ മൺതിട്ടയിലിടിച്ചാണ് അഗ്്നിബാധ ഉണ്ടായത്. എ.എസ്.ഒ ടി.ആർ. രാഗേഷ്, ലീഡിങ് ഫയർമാൻ കെ. മധു, ഫൈസൽ ഹഖ്, രാജീവ്, സുനിൽ കുമാർ, രാജേഷ്, ബേസിൽ ഷാജി തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.