പൂക്കിപ്പറമ്പ് ദുരന്തവാർഷികം: തിരൂരിൽ നാളെ ഫയർ എസ്​കേപ്പ് മാജിക്കൽ ഇല്യൂഷൻ

തിരൂർ: ബസ് കത്തി 44 പേരുടെ മരണത്തിനിടയാക്കിയ പൂക്കിപ്പറമ്പ് ദുരന്തത്തി‍​െൻറ 17ാം വാർഷികത്തി‍​െൻറ ഭാഗമായി മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ്) ശനിയാഴ്ച തിരൂരിൽ ഫയർ എസ്കേപ്പ് മാജിക്കൽ ഇല്യൂഷൻ സംഘടിപ്പിക്കും. 2001 മാർച്ച് 11ന് ദുരന്തം നടന്ന സമയത്ത് അധികൃതർ നൽകിയ പല വാഗ്ദാനങ്ങളും ജലരേഖയായി തുടരുകയാണെന്ന് മാപ്സ് നേതാക്കൾ പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ആറിന് തിരൂർ ടൗൺഹാൾ പരിസരത്ത് പ്രവാസിയും പറവണ്ണ സ്വദേശിയുമായ മജീഷ്യൻ കെ.പി.ആറാണ് മാജിക്കൽ ഇല്യൂഷൻ അവതരിപ്പിക്കുന്നത്. ചങ്ങലകളാൽ ബന്ധിപ്പിച്ച് ക്രൈയിനുപയോഗിച്ച് മാന്ത്രികനെ വൈക്കോൽ കൂനയിലേക്ക് ഇറക്കുകയും ആളിപ്പടരുന്ന വൈക്കോൽ കൂനയിൽ നിന്ന് മാന്ത്രികൻ സാഹസികമായി രക്ഷപ്പെടുന്നതുമാണ് പ്രദർശനം. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി മുജീബ് താനാളൂർ, മജീഷ്യൻ കെ.പി.ആർ, വി.പി. കാസിം ബാവ, നാസർ സെഞ്ച്വറി, റൂബീന വള്ളിക്കുന്ന് എന്നിവർ പങ്കെടുത്തു. മുച്ചക്ര വാഹന വിതരണവും സ്റ്റാർട്ടപ് വില്ലേജ് നിർമാണോദ്ഘാടനവും നാളെ തിരൂർ: തിരൂർ ബ്ലോക്ക് പഞ്ചായത്തി​െൻറ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹന വിതരണവും സ്റ്റാർട്ടപ് വില്ലേജ് നിർമാണ ഉദ്ഘാടനവും ശനിയാഴ്ച നടക്കും. രാവിലെ 10ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും. തിരൂർ എം.എൽ.എ സി. മമ്മുട്ടി അധ്യക്ഷത വഹിക്കും. 33 ഭിന്നശേഷിക്കാർക്കാണ് മുച്ചക്ര വാഹനം നൽകുന്നത്. ബ്ലോക്ക് പഞ്ചായത്ത് വളപ്പിലാണ് സ്റ്റാർട്ടപ് വില്ലേജ് ഉയരുക. ബഹുവർഷ പദ്ധതിയായി 20 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സ്വന്തമായി സംരംഭം ആരംഭിക്കുന്നതിന് കേന്ദ്രം സഹായകമാകുമെന്ന് അധികൃതർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.കെ. ഹഫ്സത്ത്, വൈസ് പ്രസിഡൻറ് അഡ്വ. പി. നസറുല്ല, സെക്രട്ടറി എ. ആതിര, സ്ഥിരംസമിതി അധ്യക്ഷന്മാരായ ദിൽഷ മൂലശ്ശേരി, വി.ഇ. ലത്തീഫ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.