പട്ടാമ്പി: ഗവ. സംസ്‌കൃത കോളജ് മലയാള വിഭാഗത്തിെൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കവിതയുടെ കാർണിവൽ വെള്ളിയാഴ്ച രാവിലെ ഒമ്പതരക്ക് കോളജിൽ പ്രശസ്ത േഫാട്ടോഗ്രാഫർ റാം റഹ്മാൻ ഉദ്ഘാടനം ചെയ്യും. കന്നഡ നാടക സംവിധായകൻ പ്രസന്ന വിശിഷ്ടാതിഥിയാകും. മൂന്ന് ദിവസങ്ങളിലായി മൂന്ന് വേദികളിലായാണ് കാർണിവൽ. വെള്ളിയാഴ്ച പ്രബന്ധാവതരണങ്ങളും ചർച്ചകളും നടക്കും. നാടൻപാട്ടുകൾ, മാപ്പിളപ്പാട്ടുകൾ, ഗോത്രസമൂഹ കവിത തുടങ്ങിയ വിഷയങ്ങളിൽ എൻ. പ്രഭാകരൻ, ടി.കെ. ഹംസ, വി. മുസഫർ അഹമ്മദ്, വീരാൻകുട്ടി, കെ.ഇ.എൻ തുടങ്ങിയവർ പ്രഭാഷണം നടത്തും. കോളജ് വിദ്യാർഥികൾക്കായി സർവകലാശാല യൂനിയെൻറ സഹകരണത്തോടെ തെരഞ്ഞെടുത്ത 25 വിദ്യാർഥികൾക്ക് മൂന്നുദിവസത്തെ കവിത ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ ചിത്രരചന ക്യാമ്പും നടക്കും. കെ സുധീഷ്‌കുമാർ, സക്കീർ ഹുസൈൻ, ഷാജി അപ്പുക്കുട്ടൻ, പ്രേംജി, സുരേഷ് ഡാവിഞ്ചി, ഡോ. കൽക്കി സുബ്രഹ്മണ്യം, അഞ്ജു ആചാര്യ, രാജേഷ് മോൻജി തുടങ്ങിയവർ പങ്കെടുക്കും. വൈകീട്ട് പോയട്രി പെർഫോമൻസ്, പ്രകാശ് ബാരെ ആവിഷ്‌കരിക്കുന്ന തവിട്ടുപ്രഭാതം, കെ.പി. ശശികുമാർ അവതരിപ്പിക്കുന്ന 'രാവണപുത്രി' മോണോഡ്രാമ, പൊറാട്ടുനാടകം, പടയണി എന്നിവയും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.