ജല അതോറിറ്റി അദാലത്ത്

ഷൊർണൂർ : ജല അതോറിറ്റി പി.എച്ച് ഡിവിഷൻ, ഷൊർണൂരി​െൻറ പരിധിയിലുള്ള ഗാർഹിക /ഗാർഹികേതര ഉപഭോക്താക്കൾക്കായി പരമാവധി ഇളവോട് കൂടി കുടിശ്ശിക ഒടുക്കാൻ സംഘടിപ്പിക്കുന്നു. കുടിശ്ശിക വരുത്തിയ ഉപഭോക്താക്കൾ മാർച്ച് 20നകം ബന്ധപ്പെട്ട ഡിവിഷനിലോ സബ്ഡിവിഷനിലോ അപേക്ഷ സമർപ്പിക്കണം. മാർച്ച് 31നകം കുടിശ്ശിക അടച്ചു തീർത്തില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ കണക്ഷൻ വിഛേദിക്കുമെന്ന് വാട്ടർ അതോറിറ്റി എക്സി. എൻജിനീയർ അറിയിച്ചു. കുടിവെള്ള കണക്ഷൻ എടുത്ത ശേഷം ഇത് വരെ ബില്ല് ലഭിക്കാത്തവരും വാട്ടർ അതോറിറ്റിയുടെ അനുമതിയില്ലാതെ കുടിവെള്ള കണക്ഷൻ എടുത്തവരും സബ്ഡിവിഷൻ ഓഫിസുകളുമായി ബന്ധപ്പെടണം. ഓഫിസുകൾ: പി.എച്ച് സബ് ഡിവിഷൻ ഓഫിസ് ഷൊർണൂർ, പി.എച്ച് സെക്ഷൻ ഓഫിസ്, പട്ടാമ്പി പി.എച്ച് സബ് ഡിവിഷൻ ഓഫിസ്, ഒറ്റപ്പാലം, പി.എച്ച് സെക്ഷൻ ഓഫിസ്, ചെർപ്പുളശ്ശേരി പി.എച്ച് സെക്ഷൻ ഓഫിസ്, മണ്ണാർക്കാട് .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.