കരിങ്ങനാട്: പുതുതലമുറയിലെ പെൺപട ദുർബലരല്ല എന്ന് വിളിച്ചറിയിക്കുന്നതാണ് കരിങ്ങനാട് ഇസ്ലാമിക് ഓറിയൻറൽ ഹൈസ്കൂൾ വിദ്യാർഥിനികളുടെ പ്രകടനങ്ങൾ. ഈ കാലഘട്ടത്തിൽ ജീവിക്കാൻ ഇവ അനിവാര്യമാണെന്ന് ആയോധനകലകൾ അവർ പറയുന്നു. ഈ അധ്യയനവർഷത്തിലാണ് സ്കൂളിൽ കരാേട്ട, വുഷു, യോഗ എന്നിവയുടെ പരിശീലനം ആരംഭിച്ചത്. പുലാമന്തോൾ ഐ.എസ്.കെ ഡയറക്ടർ മുഹമ്മദാലിയുടെ ചിട്ടയായ പരിശീലനത്തിൽ ഒരു വർഷം കൊണ്ടുതന്നെ കരുത്തുറ്റ പ്രകടനമാണ് കുട്ടികൾ കാഴ്ചെവച്ചത്. ജില്ലതലത്തിലും സംസ്ഥാനതലത്തിലും നടന്ന യോഗ, വുഷു മത്സരങ്ങളിൽ സ്വർണം നേടിയ മിടുക്കികൾ ഈ കൂട്ടത്തിലുണ്ട്. മൂന്നാം ക്ലാസുകാരി ദിയ സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മൂന്ന് ഇനങ്ങളിലും സ്വർണംനേടി ദേശീയ വുഷു ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.