ആലത്തൂർ: മംഗളം പ്രാദേശിക ലേഖകൻ സുനു ചന്ദ്രനോട് ആലത്തൂരിലെ ടാക്സി ഡ്രൈവർമാർ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ആലത്തൂരിലെ . ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ നിയമനടപടിയിലേക്ക് പോകുമെന്ന മുന്നറിയിപ്പും നൽകി. മങ്കര കണ്ണങ്കടവ് തടയണ പൂർത്തിയായി പത്തിരിപ്പാല: കാത്തിരിപ്പിനൊടുവിൽ കണ്ണങ്കടവ് തടയണ നിർമാണം പൂർത്തിയായി. ഇതോടെ മേഖലയിലെ കുടിവെള്ളക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകും. കൂടാതെ പ്രദേശത്തെ 100 ഏക്കറോളം വരുന്ന നെൽകൃഷിക്കും അനുഗ്രഹമാകും. 2012ലാണ് മങ്കര റെയിൽവേ സ്റ്റേഷന് സമീപം ഭാരതപ്പുഴക്ക് കുറുകെ തടയണ നിർമാണം ആരംഭിച്ചത്. മുക്കാൽ ഭാഗം പൂർത്തിയാക്കി കരാറുകാരൻ പണി നിർത്തിവെച്ചു. തുടർന്ന്, മൂന്നുവർഷത്തോളം തടയണനിർമാണം പൂർത്തിയാക്കാൻ ഒരു നടപടിയുമുണ്ടായില്ല. അതിനിടെ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും തൊഴിലുറപ്പിൽ ഉൾപ്പെടുത്തി മണൽചാക്ക് കെട്ടി താൽക്കാലികമായി പൂർത്തിയാക്കിയെങ്കിലും മലമ്പുഴയിൽനിന്ന് ജലം ഒഴുക്കിവിട്ടതോടെ താൽക്കാലിക തടയണ രണ്ടുതവണ തകർന്നു. ഇതോടെ ജലക്ഷാമം രൂക്ഷമാകുകയും കളിക്കാനും അലക്കാനും വെള്ളം ഇല്ലാതെ പ്രദേശത്തുകാർ വലയുകയും ചെയ്തു. ഇതിനിടെ പലതവണ വെൽെഫയർ പാർട്ടിയും കോൺഗ്രസും സമരവുമായി രംഗത്തെത്തിയിരുന്നു. ലൈഫ് മിഷൻ: 621 വീടുകൾ പൂർത്തിയാക്കി പാലക്കാട്: ജില്ലയിലെ ലൈഫ് മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി 621 വീടുകളുടെ നിർമാണം പൂർത്തിയാക്കി. ശേഷിക്കുന്ന വീടുകളുടെ നിർമാണം ഉടൻ പൂർത്തിയാക്കാൻ ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. അദീല അബ്ദുല്ല തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലയിൽ ആറായിരത്തോളം വീടുകളാണ് ലിൻറൽ റൂഫ് ഘട്ടത്തിൽ എത്തിനിൽക്കുന്നത്. ഈ വീടുകളുടെ നിർമാണം ഉടൻ പൂർത്തിയാക്കും. ദിവസവും വീടുകളുടെ നിർമാണ പുരോഗതി ലൈഫ് മിഷൻ വെബ്സൈറ്റിൽ രേഖപ്പെടുത്താനും നിർദേശമുണ്ട്. നിർമാണത്തിന് ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ജലലഭ്യത ഉറപ്പാക്കാൻ തീരുമാനമായി. സർക്കാർ ധനസഹായം ഉണ്ടായിട്ടും വീട് നിർമാണം പൂർത്തിയാക്കാൻ സാധിക്കാത്ത ഗുണഭോക്താക്കളെ സഹായിക്കാൻ സന്നദ്ധ സംഘടനകൾ, എൻ.എസ്.എസ് യൂനിറ്റുകൾ, സർവിസ് സംഘടനകൾ എന്നിവരുടെ സഹായം ഉറപ്പാക്കുമെന്നും ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പറഞ്ഞു. വീട് നിർമാണത്തിന് തുക തികയാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലൈഫ് മിഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ജില്ല പഞ്ചായത്ത് തുക അനുവദിക്കുമെന്ന് പ്രസിഡൻറ് കെ. ശാന്തകുമാരി പറഞ്ഞു. സംസ്ഥാനതലത്തിൽ നിർമാണം നടക്കുന്ന വീടുകളുടെ എണ്ണത്തിൽ രണ്ടാമതാണ് ജില്ല. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾ, നഗരസഭകൾ, പട്ടികജാതി-വർഗ-ന്യൂനപക്ഷ ക്ഷേമ വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിൽ 9303 വീടുകളാണ് ജില്ലയിൽ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിക്കുക. ഇതുസംബന്ധിച്ച യോഗത്തിൽ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സാബുക്കുട്ടൻ നായർ, േപ്രാഗ്രാം മാനേജർമാരായ അനീഷ്, ഫൈസി, എ.ഡി.എം (ഇൻചാർജ്) ആർ. നളിനി, ദാരിദ്യ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.സി. ബാലഗോപാലൻ, ലൈഫ് മിഷൻ ജില്ല കോഓഡിനേറ്റർ ഗിരീഷ്, തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.