പാലക്കാട്: വടക്കന്തറ വലിയവിളക്ക് വേലയോടനുബന്ധിച്ചുള്ള നഗരവേല ഒമ്പതിന് വിപുലമായി ആഘോഷിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഘോഷയാത്ര വൈകീട്ട് നാലിന് മേലാമുറി ആല്‍ത്തറയില്‍നിന്നും പുറപ്പെടും. നിശ്ചലദൃശ്യങ്ങൾ, വിവിധതരം താളമേളങ്ങൾ, 15 ഗജവീരന്മാര്‍ തുടങ്ങിയവ അണിനിരക്കും. കാവടിയാട്ടം, മയിലാട്ടം, തട്ടിന്‍മേല്‍കൂത്ത്, തെയ്യം, കർണാടക ബൊമ്മലാട്ടം, കുംഭക്കളി, പൂക്കാവടി തുടങ്ങിയ എഴുപത്തിനാലോളം കലാരൂപങ്ങള്‍ ഉണ്ടാവും. മാടമ്പിവാദ്യം, പുറാട്ടുകളി, നെയ്യാണ്ടിമേളം, ആട്ടതപ്പട്ട, ശിങ്കാരിമേളം, ചെമ്പട്ടിതപ്പട്ട എന്നിവയും ഹരംപകരും. നഗരവേല കമ്മിറ്റി പ്രസിഡൻറ് ജി. പെരുമാൾ, ജനറല്‍ സെക്രട്ടറി എൻ. ശിവരാജൻ, ട്രഷറര്‍ ഡി. വിജയകുമാർ, സി. മണിമാരൻ, കെ. ജയേന്ദ്രന്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.