കരുവാരകുണ്ട്: ലോക വനിത ദിനാചരണ ഭാഗമായി നളന്ദ കോളജിൽ 'സ്ത്രീ അബലയല്ല, ചപലയല്ല' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സാഹിത്യ നിരൂപക ജ്യോതിക ഉദ്ഘാടനം ചെയ്തു. വനിതകളുടെ നിയമ പരിരക്ഷയെക്കുറിച്ച് പൊലീസ് അസോ. ജില്ല സെക്രട്ടറി അലവി കണ്ണൻകുഴി ക്ലാസെടുത്തു. പൊറ്റയിൽ ആയിശ, മറിയക്കുട്ടി സെബാസ്റ്റ്യൻ, എം. ഉമ്മുൽ ഫസ് ല, ജി. ജ്യോതി, പി. നസീമ, പി. ജംഷീന എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.കെ. ബിജിന ഉപഹാരം നൽകി. പി.ടി.എ പ്രസിഡൻറ് ടി.കെ. ഉമ്മർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം എൻ.കെ. ഫാത്തിമ സുഹ്റ, എ. പ്രഭാകരൻ, ഇ.ബി. ഗോപാലകൃഷ്ണൻ, കെ.കെ. റിയാസ്, ജിനി, ജിജി മോൻ, പി. ജിഷ, എസ്. മൃദുല, പി. വിജിഷ, കെ. സൗമ്യ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.