തച്ചമ്പാറ ആഴ്ചച്ചന്തയിൽ ഹോർട്ടികോർപ്പ്​ ശീതകാല പച്ചക്കറികളും

കല്ലടിക്കോട്: തച്ചമ്പാറ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ ബുധനാഴ്ച നടക്കുന്ന ആഴ്ചച്ചന്തയിൽ ഹോർട്ടികോർപ്പി​െൻറ പച്ചക്കറികളും. കാന്തല്ലൂർ വട്ടവടയിൽ നിന്നുള്ള ശീതകാല പച്ചക്കറികളാണ് ഹോർട്ടികോർപ്പ് ചന്തയിലെത്തിക്കുന്നത്. കൂടുതലായി ഇവിടെ വരുന്ന പച്ചക്കറികൾ ഹോർട്ടിക്കോർപ്പ് വാങ്ങുകയും ചെയ്യും. കൃഷി വകുപ്പി​െൻറ നേതൃത്വത്തിൽ കർഷകരുടെ ഉൽപന്നങ്ങൾ കർഷകർതന്നെ വിൽപന നടത്തുന്ന ചന്തയിൽ വിഷമില്ലാത്ത ശീതകാല പച്ചക്കറികൾ നേരിട്ട് വാങ്ങാൻ അവസരമൊരുക്കുകയാണ് ഹോർട്ടികോർപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.