കെ.എസ്.ആർ.ടി.സി ബസിൽ കടത്തിയ നക്ഷത്ര ആമയെ പിടികൂടി

വാളയാർ: കെ.എസ്.ആർ.ടി.സി ബസിൽ സീറ്റിനടിയിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന നക്ഷത്ര ആമയെ എക്സൈസ് സംഘം പിടികൂടി. പരിശോധന മുൻകൂട്ടി അറിഞ്ഞ പ്രതി ചെക്പോസ്റ്റിനു തൊട്ടുമുമ്പ് ഇറങ്ങി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് എക്സൈസ് പരിശോധനക്കിടെ ബാഗിനുള്ളിൽ ഒളിപ്പിച്ച നക്ഷത്ര ആമയെ കണ്ടെത്തിയത്. കോയമ്പത്തൂരിൽനിന്ന് പാലക്കാട്ടേക്ക് വരുന്ന ബസിലാണ് സംഭവം. മന്ത്രവാദത്തിനും കൗതുകവസ്തുവായും ഉപയോഗിക്കുന്ന നക്ഷത്ര ആമക്ക് വിപണിയിൽ ലക്ഷങ്ങൾ വില വരുമെന്ന് എക്സൈസ് സംഘം അറിയിച്ചു. ബാഗിൽ തുണികൾക്കടിയിലാണ് ആമയെ സൂക്ഷിച്ചത്. ഇത്രയേറെ വലിപ്പത്തിലുള്ള നക്ഷത്ര ആമയെ ആദ്യമായാണ് പിടികൂടുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. സി.ഐ എം. രാകേഷ്, ഇൻസ്പെക്ടർ‍ ജി.എ. ശങ്കർ, പ്രിവൻറിവ് ഓഫിസർമാരായ ഷംനാദ്, ജയപ്രകാശ്, സി.ഇ.ഒമാരായ ദേവകുമാർ, എസ്. രാജേഷ്, അശോകൻ, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ആമയെ വനം-വന്യജീവി വകുപ്പിന് കൈമാറി. photo: pkg8 .........
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.