എസ്​.എസ്​.എൽ.സി: ജില്ലയിൽ 79,703 പേർ

പരീക്ഷക്ക് നാളെ തുടക്കം മലപ്പുറം: 10ാം ക്ലാസ് വിദ്യാർഥികൾ ബുധനാഴ്ച മുതൽ പരീക്ഷ ഹാളിലേക്ക്. ജില്ലയിലെ നാല് വിദ്യാഭ്യാസ ജില്ലകളിലായി മൊത്തം 79,703 പേരാണ് പരീക്ഷയെഴുതാൻ തയാറെടുക്കുന്നത്. ഇതിൽ 40,843 ആൺകുട്ടികളും 38,860 പേർ പെൺകുട്ടികളുമാണ്. എടരിക്കോട് പി.കെ.എം.എം.എച്ച്.എസ് സ്കൂളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തുന്നത്. 2,422 കുട്ടികൾ. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ 26,938 പേരാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 13,601 ആൺകുട്ടികളും 13,337 പെൺകുട്ടികളുമാണ്. ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തുന്നത് കൊട്ടുക്കര പി.പി.എം.എച്ച്.എസ് സ്കൂളാണ് -1302 പേർ. തിരൂർ വിദ്യാഭ്യാസ ജില്ലയിൽ 8,540 ആൺകുട്ടികളും 8,013 പെൺകുട്ടികളുമുൾപ്പെടെ 16,553 പേരാണ് പരീക്ഷയെഴുതുന്നത്. ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്ന സ്കൂൾ ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ് ആണ് -1222 പേർ. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷക്കിരിക്കുന്ന 20,339 പേരിൽ 10,726 പേർ ആൺകുട്ടികളും 9,613 പേർ പെൺകുട്ടികളുമാണ്. കൂടുതൽ വിദ്യാർഥികൾ പരീക്ഷക്കിരിക്കുന്ന എടരിക്കോട് പി.കെ.എം.എച്ച്.എസ് സ്കൂൾ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലാണ്. വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷയെഴുതുന്ന 15,873 പേരിൽ 7976 പേർ ആൺകുട്ടികളും 7897 പേർ പെൺകുട്ടികളുമാണ്. 758 പേരെ പരീക്ഷയെഴുതിച്ച് മേലാറ്റൂർ ആർ.എം.എച്ച്.എസാണ് കൂടുതൽ പേരെ പരീക്ഷക്കിരുത്തുന്ന സ്കൂളി​െൻറ പട്ടികയിൽപെടുന്നത്. വിദ്യാഭ്യാസ സംരക്ഷണം പോലുള്ള പ്രവർത്തനങ്ങൾ പൊതുസമൂഹത്തിലും വിദ്യാഭ്യാസരംഗത്തും ഉൗർജം പകർന്ന വർഷമാണ് കടന്നുപോയത്. പാഠപുസ്തകങ്ങൾ വിദ്യാർഥികൾക്ക് സമയത്ത് ലഭ്യമാക്കിയതും കുട്ടികൾക്ക് നേട്ടമായി. ശക്തമായ വേനൽ ചൂടിനെ വകവെക്കാതെ ഓരോ സ്കൂളിലും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകി. ഈവനിങ് ക്ലാസുകളും നിശാ ക്ലാസുകളും അധ്യാപകരുടെ മേൽനോട്ടത്തിൽ പല സ്കൂളുകളിലും സംഘടിപ്പിച്ചിരുന്നു. പരീക്ഷ 28ന് അവസാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.