ട്രെയിൻ നിരക്കി​െൻറ നാലിരട്ടിക്ക് ബസ് യാത്ര

തിരൂർ/പെരിന്തൽമണ്ണ: ബസ്ചാർജ് വീണ്ടും വർധിപ്പിച്ചതോടെ രണ്ട് പ്രധാന റെയിൽപാതകൾ കടന്നുപോവുന്ന ജില്ലയിൽ ട്രെയിൻയാത്ര കൂടുതൽ ലാഭകരമായി. തിരൂരിൽനിന്ന് കോഴിക്കോട്ടേക്ക് പാസഞ്ചർ ട്രെയിനുകൾക്ക് 10ഉം എക്സ്പ്രസിന് 30ഉം രൂപയാണ്. എന്നാൽ, ബസിന് കോഴിക്കോട്ടെത്താൻ (എടരിക്കോട് വഴി) 45 രൂപ വേണം. പരപ്പനങ്ങാടി വഴിയാണെങ്കിൽ 41 രൂപയാണ്. തിരൂരിൽനിന്ന് താനൂർ, പരപ്പനങ്ങാടി എന്നിവിടങ്ങളിലേക്കും പാസഞ്ചർ ട്രെയിനുകൾക്ക് 10 രൂപ മതി. ബസിന് താനൂരിലേക്ക് 12ഉം പരപ്പനങ്ങാടിയിലേക്ക് 17ഉം രൂപ വേണം. പട്ടാമ്പിയിലേക്കും കുറ്റിപ്പുറത്തേക്കും പാസഞ്ചറിന് പോവാൻ 10 രൂപ മതിയെങ്കിൽ ബസിന് യഥാക്രമം 36ഉം 17ഉം രൂപ ചെലവാകും. അങ്ങാടിപ്പുറത്തുനിന്ന് നിലമ്പൂരിലേക്ക് 10 രൂപയാണ് പാസഞ്ചർ ട്രെയിൻ ചാർജ്. എന്നാൽ, പെരിന്തൽമണ്ണയിൽനിന്ന് ബസിന് 36 രൂപ വേണം. ഇവിടെനിന്ന് ഷൊർണൂരിലേക്ക് ബസിൽ പോവുന്നവർ 42 രൂപ നൽേകണ്ടിവരുമ്പോൾ ട്രെയിൻ യാത്രക്ക് ചെലവാകുന്നത് വെറും 10 രൂപയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.