സെക്കൻഡറി സ്​കൂൾ ശാക്​തീകരണത്തിന്​ ആർ.എം.എസ്​.എയുടെ 1.65 കോടി

മലപ്പുറം: സർക്കാർ സെക്കൻഡറി വിദ്യാലയങ്ങളുടെ ശാക്തീകരണത്തിന് ആർ.എം.എസ്.എ പദ്ധതിയിലുൾപ്പെടുത്തി ജില്ലക്ക് ആദ്യഗഡുവായി 1.65 കോടി രൂപ അനുവദിച്ചു. ലാബ്, കമ്പ്യൂട്ടർ മുറി, ലൈബ്രറി, ആർട്ട് റൂം, അഡീഷനൽ ക്ലാസ് റൂം എന്നിവ നിർമിക്കുന്നതിനാണ് തുക അനുവദിച്ചത്. ആദ്യഘട്ടത്തിൽ തുക അനുവദിക്കാത്ത 21 വിദ്യാലയങ്ങളെയാണ് ജില്ലയിൽ പരിഗണിച്ചത്. തുക അനുവദിച്ച സ്കൂളുകളും തുകയും (ബ്രാക്കറ്റിൽ): ജി.ബി.എച്ച്.എസ്.എസ് മലപ്പുറം (9.05 ലക്ഷം), ജി.ജി.വി.എച്ച്.എസ്.എസ് പെരിന്തൽമണ്ണ (16.57 ലക്ഷം), ജി.എച്ച്.എസ്.എസ് നെല്ലിക്കുത്ത്-വി.എച്ച്.എസ്.ഇ (8.5 ലക്ഷം), ജി.എച്ച്.എസ്.എസ് മങ്കട പള്ളിപ്പുറം (8.44 ലക്ഷം), ജി.എച്ച്.എസ്.എസ് പൂക്കോട്ടൂർ (5.55 ലക്ഷം), ജി.വി.എച്ച്.എസ്.എസ് പുല്ലാനൂർ (8.5 ലക്ഷം), ജി.എച്ച്.എസ് എഴൂർ (8.81 ലക്ഷം), ജി.എച്ച്.എസ്.എസ് വെട്ടത്തൂർ (17.26 ലക്ഷം), ജി.എച്ച്.എസ്.എസ് മാറഞ്ചേരി (11.55 ലക്ഷം), ജി.എച്ച്.എസ്.എസ് പാലപ്പെട്ടി (11.55 ലക്ഷം), ജി.എച്ച്.എസ്.എസ് െപരുവള്ളൂർ (11.55 ലക്ഷം), വി.എം.സി എച്ച്.എസ്.എസ് വണ്ടൂർ (11.18 ലക്ഷം), ജി.എച്ച്.എസ്.എസ് തടത്തിൽപറമ്പ് (2.5 ലക്ഷം), ജി.എച്ച്.എസ്.എസ് ആലിപ്പറമ്പ് (2.5 ലക്ഷം), ജി.വി.എച്ച്.എസ്.എസ് മമ്പാട് (8.36 ലക്ഷം), ജി.ജി.വി.എച്ച്.എസ്.എസ് വേങ്ങര (5.31 ലക്ഷം), ജി.എച്ച്.എസ്.എസ് മൂത്തേടം (8.36 ലക്ഷം), ജി.എച്ച്.എസ്.എസ് എരഞ്ഞിമങ്ങാട് (2.5 ലക്ഷം), ജി.എച്ച്.എസ്.എസ് കടുങ്ങപുരം (2.5 ലക്ഷം), ജി.എച്ച്.എസ്.എസ് എടക്കര (2.5 ലക്ഷം), ജി.എച്ച്.എസ്.എസ് കാടഞ്ചേരി (2.81 ലക്ഷം).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.