ജില്ലയിൽ 169 സ്​കൂളുകളിൽ ലിറ്റിൽ കൈറ്റ്​സ്​ ക്ലബ്​

മലപ്പുറം: പൊതുവിദ്യാലയങ്ങളിൽ െഎ.ടി പഠനത്തിന് പരമാവധി അവസരമൊരുക്കാൻ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) ആരംഭിക്കുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബുകൾ ജില്ലയിൽ 169 സ്കൂളുകളിൽ. സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിലാണ് ക്ലബുകൾ രൂപവത്കരിക്കുന്നത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ 57ഉം തിരൂരിൽ 39ഉം വണ്ടൂരിൽ 44ഉം തിരൂരങ്ങാടിയിൽ 29ഉം സ്കൂളുകളിൽ ക്ലബുകളുണ്ടാവും. 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 3,300 കുട്ടികൾക്ക് 2017ൽ കൈറ്റ് പരിശീലനം നൽകിയിരുന്നു. ഇതി​െൻറ തുടർച്ചയായാണ് ജില്ലയിൽ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ ക്ലബുകൾ നിലവിൽവരുന്നത്. ഒമ്പതാം ക്ലാസിലെ തെരഞ്ഞെടുത്ത 40 കുട്ടികൾക്ക് അംഗത്വം നൽകും. ക്ലബിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിന് കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയുമായി സ്കൂളുകളിൽ അഭിരുചി പരീക്ഷ നടന്നു. മധ്യവേനലവധിക്കാലത്ത് ക്ലബ് അംഗങ്ങൾക്ക് ആദ്യപരിശീലനം നൽകും. ഇതിനുള്ള മൊഡ്യൂൾ മാർച്ച് തീരുന്നതിന് മുമ്പ് തയാറാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.