പെരിന്തൽമണ്ണ: അലീഗഢ് മുസ്ലിം സർവകലാശാല മലപ്പുറം കേന്ദ്രത്തിൽ ബി.എഡ് വിദ്യാർഥികൾക്കായി പ്ലേസ്മെൻറ് സെമിനാർ നടത്തി. വിദ്യാഭ്യാസ വിഭാഗം നടത്തിയ പ്ലേസ്മെൻറിൽ പീവീസ് പബ്ലിക് സ്കൂൾ നിലമ്പൂർ, ഇറം എജുക്കേഷൻ ട്രസ്റ്റ്, പേസ് ഇൻറർനാഷനൽ ഗേൾസ് സ്കൂൾ മഞ്ചേരി, സിൽവർ മൗണ്ട് പെരിന്തൽമണ്ണ, ഹിൽടോപ്പ് പബ്ലിക് സ്കൂൾ കുന്നക്കാവ് തുടങ്ങിയ സ്ഥാപനങ്ങൾ പങ്കെടുത്തു. 16 വിദ്യാർഥികൾക്ക് മികച്ച വേതന-ആനുകൂല്യങ്ങളോടെ പ്ലേസ്മെൻറ് ലഭിച്ചു. കേന്ദ്രം ഡയറക്ടർ പ്രഫ. കെ.എം. അബ്ദുറഷീദ് ഉദ്ഘാടനം ചെയ്തു. സിൽവർ മൗണ്ട് സ്കൂൾ പ്രിൻസിപ്പൽ ഡോ. ഖുർഷിദ്, പീവീസ് പബ്ലിക് സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ ഹാരിസ് മടപ്പള്ളി, മഞ്ചേരി പേസ് ഇൻറർനാഷണൽ പ്രിൻസിപ്പൽ ആയിഷ, ഇറം എജുക്കേഷൻസ് ഹെഡ് അക്കാദമിക്സ് കേണൽ റോക്ക്, ഹിൽടോപ് പബ്ലിക് സ്കൂൾ അക്കാദമിക് കൺസൾട്ടൻറ് പ്രജീഷ്, കോഒാഡിനേറ്റർ പി.പി. അബ്ദുൽ ബാസിത്ത്, പ്ലേസ്മെൻറ് സെൽ കൺവീനർ ഡോ. കെ. മുഹമ്മദ് ബഷീർ, അബ്ദുൽ ഖയ്യൂം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.