ഡി.വൈ.എഫ്.ഐ നേതാക്കളെ വെട്ടിയ സംഭവം: ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസ്

വടക്കഞ്ചേരി: വണ്ടാഴിയിൽ സി.പി.എം ഓഫിസിൽ കയറി ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ ഒമ്പത് ബി.ജെ.പി പ്രവർത്തകർക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. വണ്ടാഴി, മുടപ്പല്ലൂർ സ്വദേശികളായ ബാബു, നിതീഷ്, പ്രഭാകരൻ, രജീഷ്, കാർത്തികേയൻ, അനീഷ്, കണ്ടാലറിയുന്ന മൂന്നുപേർ എന്നിവർക്കെതിരെയാണ് കേസ്. പ്രതികളെല്ലാം ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി എസ്. ഷംസുദ്ദീ‍​െൻറ നേതൃത്വത്തിലാണ് അന്വേഷണം. ഞായറാഴ്ച ഉച്ചക്ക് 1.45ഓടെയാണ് മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം യുവാക്കളെ വെട്ടിയത്. ഇവർ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.