വള്ളിക്കുന്ന്: എൻ.സി.പി സംസ്ഥാന സമിതിയംഗവും സാമൂഹ്യ പ്രവർത്തകനുമായ വള്ളിക്കുന്ന് സ്വദേശി മംഗലശ്ശേരി കേശവനെ കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ പുനരന്വേഷണം വൈകുന്നതിൽ എൻ.സി.പി വള്ളിക്കുന്ന് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. മലപ്പുറം പൊലീസ് സൂപ്രണ്ട് മാസങ്ങൾക്കു മുമ്പാണ് പുനരന്വേഷണത്തിനായി താനൂർ സി.ഐ.യെ ചുമതലപ്പെടുത്തിയത്. എന്നാൽ അന്വേഷണം ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങിയിട്ടില്ലെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. യോഗത്തിൽ ബ്ലോക്ക് പ്രസിഡൻറ് ഡോ. കെ. മുഹമ്മദ് അധ്യക്ഷ്യത വഹിച്ചു. എം. വിജയൻ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ വകുപ്പ് ജില്ല പ്രസിഡൻറ് അബുലൈസ് തേഞ്ഞിപ്പലം മുഖ്യ പ്രഭാഷണം നടത്തി. പി. മധു, ഉമ്മളത്ത് ഗോപാലൻ, ബ്ലോക്ക് വൈസ് പ്രസിഡൻറ് കുത്തിരേഴി വിശ്വൻ, ട്രഷറർ കെ.പി. മുഹമ്മദ് കുട്ടി, കെ.പി. രഘുനാഥ്, അയ്യപ്പൻ നാട്ടാണത്ത്, മൂച്ചിക്കൽ കാരിക്കുട്ടി, എം. സത്യൻ, പി.കെ. ശ്രീകുമാർ, അണ്ടിശ്ശേരി മാധവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.