പുല്ലങ്കോട് എസ്‌റ്റേറ്റില്‍ വീണ്ടും പുലി

കാളികാവ്: യെ കണ്ടു. പുലിയുടെ മുന്നിലകപ്പെട്ട ടാപ്പിങ് തൊഴിലാളികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് പുലിയെ കണ്ടത്. പുല്ലങ്കോട് എസ്‌റ്റേറ്റിലെ മേലേ കാളികാവിന് മുകള്‍ഭാഗത്തെ 2006 റീപ്ലാൻറിങ് ഏരിയയിലാണ് പുലിയെ കണ്ടത്. കൊടിയത്ത് സജിത്ത്, മാട്ടറ മുജീബ് എന്നിവർ തിങ്കളാഴ്ച പുലര്‍ച്ച പുലിയുടെ മുന്നിലകപ്പെട്ടു. രണ്ട് ഭാഗത്തായി ഇരുവരും നില്‍ക്കുന്നതിനിടെ പുലി വനത്തിലേക്ക് ഓടി മറഞ്ഞു. കാളികാവിനടുത്ത ആറാം നമ്പര്‍ പാടിയിലേക്കും മേലേകാളികാവ് പ്രദേശത്തെ നിരവധി കുടുംബങ്ങളും കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ചോലയിലൂടെയാണ് പുലി ഓടി മറഞ്ഞത്. ഏതാനും മീറ്റര്‍ മാത്രം വ്യത്യാസത്തിലാണ് ഇരുവരും പുലിയുടെ മുന്നില്‍നിന്ന് രക്ഷപ്പെട്ടത്. രണ്ടാം തവണയാണ് പുല്ലങ്കോട് എസ്‌റ്റേറ്റില്‍ പുലിയെ കാണുന്നത്. കാട്ടാനയും കാട്ടുപന്നികളും പതിവ് കാഴ്ചയാകുന്നതിനിടെയാണ് പുലിയുടെ സാന്നിധ്യം. പുലിയെ കെണിവെച്ച് പിടിക്കണമെന്ന് എസ്റ്റേറ്റ് അധികൃതരും തൊഴിലാളികളും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.