നിർമാണ പ്രവൃത്തികൾക്ക് ജലം ചോർത്തൽ വ്യാപകം

കാളികാവ്: കൊടുംവേനലിൽ ജലാശയങ്ങള്‍ വറ്റിവരണ്ടിട്ടും പുഴകളില്‍നിന്ന് വെള്ളം ചോര്‍ത്തുന്നത് വ്യാപകം. നിർമാണ പ്രവൃത്തികള്‍ക്കായാണ് വെള്ളം ഊറ്റുന്നത്. ഇത് കുടിവെള്ള ലഭ്യതയെ വരെ ബാധിച്ചിരിക്കുകയാണ്. മാര്‍ച്ച് മാസം അവസാനിക്കാനായതോടെ ത്രിതല പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പുകള്‍ക്ക് കീഴില്‍ പാലം, റോഡ്, അഴുക്കുചാല്‍ ഉള്‍പ്പെടെയുള്ള നിർമാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. വേനല്‍ കനത്തതോടെ മലയോര പ്രദേശങ്ങളില്‍ പോലും ജലാശയങ്ങളിലെല്ലാം വെള്ളം തീരെ കുറവാണ്. ഇതിനിടെയാണ് വന്‍കിട നിർമാണ കമ്പനികളുള്‍പ്പെടെ മലയോര പ്രദേശങ്ങളിലെ ചെറുകിട ജലാശയങ്ങൾ പോലും വറ്റിക്കുന്ന വിധം ജലചൂഷണം നടത്തുന്നത്. പ്രദേശത്ത് പുഴകളിലെല്ലാം നീരൊഴുക്ക് കുറഞ്ഞതോടെ മിക്ക കിണറുകളിലും വെള്ളം വറ്റിത്തുടങ്ങിയിട്ടുണ്ട്. നാട്ടുകാര്‍ താല്‍ക്കാലിക തടയണകള്‍ നിർമിച്ചാണ് കുടിവെള്ള സംരക്ഷണത്തിനുള്ള പ്രവര്‍ത്തനം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.