അഴകും ആനന്ദവും പകർന്ന് ചെറുനാലിശേരി പൂരം

പുലാപ്പറ്റ: ആയിരങ്ങൾക്ക് ആനന്ദ നിർവൃതി പകർന്ന് പുലാപ്പറ്റ ചെറുനാലിശേരി ഭഗവതി ക്ഷേത്ര പൂരം വിസ്മയമായി. കുംഭ ചൂട് മറന്ന് ദേശഭേദങ്ങളിലാതെ അതിർത്തി കടന്നെത്തിയ ഉത്സവ പ്രിയർക്ക് മുന്നിൽ ക്ഷേത്രത്തിന് അഭിമുഖമായി ഗജവീരന്മാരും വാദ്യസംഘങ്ങളും അണിനിരന്നു. പൂരക്കാഴ്ചകൾക്ക് മിഴിവേകാൻ നാടൻ കലാരൂപങ്ങളും കാവടിയാട്ടവും ദേശവേലകൾക്ക് അകമ്പടി സേവിച്ചു. ക്ഷേത്ര മൈതാനിയിൽ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്കീട്ടിൽ, സി.കെ. നഗർ, കൂട്ടാല, പത്തീശ്വരം, പുലാപ്പറ്റ സെൻട്രൽ, മണ്ടഴി, ഉമ്മനഴി, മില്ലുംപടി, ചോലപ്പാടം, ചീനിക്കടവ് എന്നീ ദേശവേലകളും ഉപവേലകളും സന്ധ്യയോടെ സംഗമിച്ചു. പൂതൻ തിറ, പല വേഷങ്ങൾ, തട്ടിൻ മേൽകൂത്ത്, നാദസ്വരം, പഞ്ചാരിമേളം, പഞ്ചവാദ്യം എന്നിവ പൂരാഘോഷത്തിന് മാറ്റുകൂട്ടി. /pw file pulapatta pooramൂ: പുലാപ്പറ്റ ചെറുനാലിശേരി ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.