ഒലിപ്പുഴ സംരക്ഷണത്തിന് തുടക്കം

കരുവാരകുണ്ട്: ജില്ല ലൈബ്രറി കൗൺസിലി​െൻറ സഹകരണത്തോടെ തരിശ് എൻ.യു.കെ. മൗലവി സ്മാരക ലൈബ്രറിയുടെ ഒലിപ്പുഴ സംരക്ഷണ യജ്ഞത്തിന് തുടക്കമായി. തരിശ് ടൗണിൽ നടന്ന പരിപാടി ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് വി. അശ്റഫ് അധ്യക്ഷത വഹിച്ചു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. റംല, വാർഡ് അംഗം പി. സൈനബ, കെ.എൻ. രതീഷ്, പി. അയ്യൂബ്, എൻ.ടി. അശ്റഫ്, വി. യാസിർ, ടി.പി. അബ്ദുൽ നാസർ, കെ.സി. കുഞ്ഞാപ്പ എന്നിവർ സംബന്ധിച്ചു. ഞായറാഴ്ച രാവിലെ മുതൽ തുടങ്ങിയ പുഴയാത്രയിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പ്ലാസ്റ്റിക് മാലിന്യങ്ങൾ വാരി പുഴ വൃത്തിയാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ്, പി. സൈനബ, ഒ.പി. അബൂബക്കർ, പി.കെ. രഘു, പി.കെ. സൈനുദ്ദീൻ, സാദിഖ് പറമ്പിൽ, ഷഫീഖ്, കുടുംബശ്രീ പ്രവർത്തകരായ സുലൈഖ, ആയിശ, ജാസ്മിൻ, ഖദീജ എന്നിവർ നേതൃത്വം നൽകി. Photo.... തരിശ് എൻ.യു.കെ. മൗലവി സ്മാരക ലൈബ്രറി സംഘടിപ്പിച്ച ഒലിപ്പുഴ സംരക്ഷണ യാത്രയിൽ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.