പൈപ്പ് തകർന്ന് കുടിവെള്ളത്തിൽ മാലിന്യം കലരുന്നു

കൊടുവായൂർ: കൊടുവായൂർ ടൗണിൽ കുഴൽമന്ദം റോഡിൽ കുടിവെള്ള പൈപ്പ് തകർന്ന് മാലിന്യം കലരുന്നു. പതിനായിരത്തിലധികം കുടുംബങ്ങൾ ഉപയോഗിക്കുന്ന ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് രണ്ടാഴ്ച മുമ്പാണ് ചരക്കുവാഹനം കയറി തകർന്നത്. അഴുക്കുചാലിനകത്ത് പൊട്ടിയതിനാൽ ശുദ്ധജലത്തിൽ മലിനജലവും കലരുകയാണ്. ജലവിതരണം നിലക്കുന്ന സമയത്താണ് അഴുക്കുചാലിലെ മലിനജലം തിരിച്ച് പൈപ്പിനകത്ത് കടക്കുന്നത്. ജല അതോറിറ്റിക്ക് പരാതി നൽകിയെങ്കിലും പരിഗണിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ചിത്രരചന മത്സരങ്ങള്‍ ശനിയാഴ്ച പാലക്കാട്: കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസ് സംഘടിപ്പിക്കുന്ന കിഡ്‌സ് ഫെസ്റ്റി​െൻറ ഭാഗമായുള്ള ഡ്രോയിങ്, കളറിങ് മത്സരങ്ങള്‍ ശനിയാഴ്ച രാവിലെ 9.30ന് നെന്മാറയിൽ നടത്തും. നെന്മാറ ഗംഗോത്രി സ്‌കൂളില്‍ നടത്തുന്ന മത്സരങ്ങളില്‍ ആറുവയസ്സുവരെയുള്ളവര്‍ക്കു പങ്കെടുക്കാം. ഗംഗോത്രി ട്രസ്റ്റുമായി സഹകരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മാതാപിതാക്കള്‍ക്കായുള്ള ശിൽപശാലയും കിഡ്‌സ് ഫെസ്റ്റി​െൻറ ഭാഗമായി നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.