തിരൂരങ്ങാടിയിൽ വിവിധ പദ്ധതികൾക്ക് ഭരണാനുമതി

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ക്ക് 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.കെ. അബ്ദുറബ്ബ് എം.എല്‍.എ അറിയിച്ചു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനാണ് തുക. ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അടിയന്തരമായി പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതായും എം.എൽ.എ അറിയിച്ചു. സര്‍ക്കാറി​െൻറ ദുരന്തനിവാരണ വകുപ്പ് മുഖേനയാണ് റോഡുകളുടെ നവീകരണത്തിന് പണം അനുവദിച്ചത്. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ കോവിലകം റോഡ്‌ നവീകരണത്തിന് 10 ലക്ഷം, തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ ജുമാമസ്ജിദ് കല്ലയില്‍ റോഡ്‌ നവീകരണത്തിന് അഞ്ച് ലക്ഷം, കാരയില്‍ വില്ലിടവഴി റോഡ്‌ നവീകരണം അഞ്ച് ലക്ഷം, നന്നമ്പ്ര പഞ്ചായത്ത് എച്ചിക്കുപ്പ-ഉളുന്താര്‍ റോഡ്‌ നവീകരണം അഞ്ച് ലക്ഷം, തെന്നല പഞ്ചായത്ത് കണ്ണഞ്ചിറ ഐ.എം മദ്റസ മുഹമ്മദ്‌ മുല്ല സ്മാരക റോഡ്‌ നവീകരണം അഞ്ച് ലക്ഷം, പെരുമണ്ണ-ക്ലാരി പഞ്ചായത്ത് ചെട്ടിയാംകിണര്‍-മൂച്ചിക്കല്‍ റോഡ്‌ നവീകരണം അഞ്ച് ലക്ഷം, എടരിക്കോട് പഞ്ചായത്ത് കഴുങ്ങില്‍ ഇടവഴിറോഡ്‌ നവീകരണം അഞ്ച് ലക്ഷം എന്നിങ്ങനെയാണ് വകയിരുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.