കുന്നുംപുറം കുടുംബ ആരോഗ്യകേന്ദ്രം ഉദ്ഘാടനം ഇന്ന്

കുന്നുംപുറം: അബ്ദുറഹ്‌മാൻ നഗറിലെ കുന്നുംപുറം കുടുംബ ആരോഗ്യകേന്ദ്രം വെള്ളിയാഴ്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. പ്രാഥമിക ആരോഗ്യ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഈ ആശുപത്രി സർക്കാരി​െൻറ ആർദ്രം പദ്ധതി പ്രകാരമാണ് കുടുംബ ആരോഗ്യ കേന്ദ്രമായി ഉയർത്തിയത്. ഡോക്ടർമാരുടെയും ഫാർമസിസ്റ്റിേൻറയും അധിക തസ്തിക ഉൾപ്പെടെ ലാബ് സൗകര്യങ്ങളും സ്വകാര്യ കൺസൾട്ടിങ് കാബിനുകളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ ടോക്കൺ സംവിധാനം, വിപുലമായ എക്‌സാമിനേഷൻ സൗകര്യങ്ങൾ എന്നിവയും കേന്ദ്രത്തിൽ ലഭ്യമാവുമെന്ന് മെഡിക്കൽ ഓഫിസർ ഡോ. സാന്ദ്ര 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.