പരപ്പനങ്ങാടി: പരപ്പനങ്ങാടി ശംസുൽ ഉലമ എജുക്കേഷൻ ആൻഡ് ചാരിറ്റി സെൻററിെൻറ കീഴിൽ നിർമാണമാരംഭിക്കുന്ന പരപ്പനങ്ങാടി സെൻട്രൽ ജുമാമസ്ജിദ് ആൻഡ് ഇസ്‌ലാമിക് സെൻററിെൻറ ശിലാസ്ഥാപനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പി.എസ്.എച്ച്. തങ്ങൾ അധ്യക്ഷത വഹിച്ചു. ഹസ്സൻ സഖാഫി പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. മഹ്ശൂഖ് മുസ്‌ലിയാർ ഖിറാഅത്ത് നടത്തി. മസ്ജിദ് നിർമാണത്തിലേക്കുള്ള ആദ്യ തുക എം.എച്ച്. മുഹമ്മദ് തങ്ങൾക്ക് കൈമാറി. കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, പരപ്പനങ്ങാടി ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ പനയത്തിൽ, യു. ശാഫി ഹാജി ചെമ്മാട്, സയ്യിദ് മുഈനുദ്ദീൻ ജിഫ്രി കക്കാട്, യഹ്‌യ തങ്ങൾ ജമലുല്ലൈലി, ഹുസൈൻ ജമലുല്ലൈലി, മുഹമ്മദ് ഫൈസി, റഹീം മാസ്റ്റർ ചുഴലി, എൻ. കുഞ്ഞിപ്പോക്കർ, സൈതലവി ഫൈസി, കടവത്ത് സൈതലവി, വി.പി. കോയഹാജി, അലി തെക്കേപ്പാട്ട് എന്നിവർ സംസാരിച്ചു. പടം : പരപ്പനങ്ങാടി സെൻട്രൽ ജുമാമസ്ജിദ് ആൻഡ് ഇസ്‌ലാമിക് സെൻററിെൻറ ശിലാസ്ഥാപനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.