കാലിക്കറ്റ്‌ സർവകലാശാല എൻജിനീയറിങ്​ കോളജിൽ അക്രമം വിദ്യാർഥിക്ക് പരിക്ക് 

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല എൻജിനീയറിങ് കോളജിൽ വീണ്ടും വിദ്യാർഥി സംഘർഷം. മൂന്നാംവർഷ ഇലക്ട്രോണിക്സ്‌ വിദ്യാർഥി സി.കെ. അബ്ദുൽ ഹമീദിന് നേരെയാണ് അക്രമം ഉണ്ടായത്. കോടതി അനുമതിയോടെ ക്ലാസിൽ പ്രവേശിച്ച വിദ്യാർഥിയെയാണ്  ഒരു സംഘം വിദ്യാർഥികൾ ആക്രമിച്ചത്. എസ്.എഫ്.ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ വിദ്യാർഥി പറഞ്ഞു. എം.എസ്.എഫ് പ്രവർത്തകനായ ഇയാളെ പിന്നീട് തിരൂരങ്ങാടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേഞ്ഞിപ്പലം പൊലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്തു. സംസ്ഥാന സെക്രട്ടറി ശരീഫ്‌ വടക്കയിൽ, ജില്ല സെക്രട്ടറി വി.പി. അഹമ്മദ്‌ സഹീർ, വള്ളിക്കുന്ന് മണ്ഡലം യൂത്ത്‌ ലീഗ്‌ സെക്രട്ടറി എം.എം. ബഷീർ, മണ്ഡലം എം.എസ്‌.എഫ്‌ ഭാരവാഹികളായ റാഷിദ്‌ പഴേരി, ടി.പി. നബീൽ, നസീഫ്‌ ഷെർഷ്‌, നിസാം ചേളാരി, ഗഫൂർ എന്നിവർ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.