ആലത്തൂർ വാനൂർ കുന്നക്കാട് ക്ഷീരപരിശീലനകേന്ദ്രം: നാടൻ ക്ഷീരോൽപ്പന്ന നിർമാണത്തിൽ ദശദിന പരിശീലനം -10.00 പെരുങ്കുളം കാര്യോട്ട് ഗ്രാമം മഹാലക്ഷ്മി ക്ഷേത്രാങ്കണം: രഥോൽസവത്തോടനുബന്ധിച്ച് നടക്കുന്ന രഥാരോഹണം, അന്നദാനം -1.00 പെരുങ്കുളം പടിഞ്ഞാറെ ഗ്രാമം വരദരാജ സ്വാമി ക്ഷേത്രാങ്കണം: രഥം ഗ്രാമ പ്രദക്ഷിണം -5.00 പെരുങ്കുളം വിശ്വേശ്വര സ്വാമി ക്ഷേത്രാങ്കണം: രഥപ്രയാണം - 4.30 എ.ബി.വി.പിയുടെ കാൽനട ജാഥ തുടങ്ങി അഗളി: മധുവിെൻറ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എ.ബി.വി.പിയുടെ നേതൃത്വത്തിൽ മന്ത്രി എ.കെ. ബാലെൻറ വസതിയിലേക്കുള്ള കാൽനട ജാഥ ബുധനാഴ്ച അഗളിയിൽ നിന്ന് ആരംഭിച്ചു. ദേശീയ സെക്രട്ടറി ഒ. നിധീഷ് ജാഥ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.എം. ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി രേഷ്മ ബാബു, ദേശീയ സമിതി അംഗം സ്റ്റിനി ജോൺ, ബി.എസ്. അഭിരാം, ദീപു നാരായണൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് നേതൃത്വം നൽകുന്ന ജാഥ വെള്ളിയാഴ്ച മന്ത്രിയുടെ വസതിക്ക് മുമ്പിൽ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.