കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ 120 കോടി രൂപ ചെലവിൽ നിർമാണം പുരോഗമിക്കുന്ന അന്താരാഷ്ട്ര ആഗമന ടെർമിനൽ ആഗസ്റ്റ് ആദ്യവാരത്തിൽ ട്രയൽ പ്രവർത്തനം തുടങ്ങും. ജൂലൈ 31നകം നിർമാണം പൂർത്തീകരിക്കാനാണ് തീരുമാനം. ഡൽഹിയിൽ വിമാനത്താവള അതോറിറ്റി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. ആഗസ്റ്റ് 15നോ സെപ്റ്റംബർ ആദ്യത്തിലോ ഉദ്ഘാടനം നടത്താനാണ് ആലോചന. ഉദ്ഘാടനം നിശ്ചയിക്കാൻ വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 17,000 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് ടെർമിനൽ. നിലവിലെ ടെർമിനലുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തിയടക്കം പൂർത്തിയായിട്ടുണ്ട്. വിവിധ ഏജൻസികളുടെ അവസാന ഘട്ടപ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. വിശാലമായ കസ്റ്റംസ് ഹാൾ, കൂടുതൽ എക്സ്റേ മെഷീൻ, കൺവെയർ ബെൽറ്റ് എന്നിവയടക്കം പുതിയ ടെർമിനലിലുണ്ടാകും. ലിഫ്റ്റ്, എയ്റോബ്രിഡ്ജ്, എസ്കലേറ്റർ, ഇൻലൈൻ എക്സ്റേ തുടങ്ങിയവയും സ്ഥാപിക്കും. നിലവിലെ ടെർമിനലിൽ 916 യാത്രക്കാരെയാണ് ഒരേസമയം ഉൾക്കൊള്ളുക. പുതിയ ടെർമിനലിൽ അന്താരാഷ്ട്ര മാനദണ്ഡപ്രകാരം ഒരേസമയം 1527 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.