അനുമോദിച്ചു

ചെർപ്പുളശ്ശേരി: മാണ്ടക്കരി ഹയാത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സമസ്ത പൊതുപരീക്ഷയിലെ വിജയികളെയും എസ്.എസ്.എൽ സി പ്ലസ് ടു വിജയികൾക്കുള്ള അനുമോദന സദസ്സ് നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഐ. അസീസ് ഉദ്‌ഘാടനം ചെയ്തു. മദ്റസ പ്രസിഡൻറ് മാനുട്ടി മാട്ടര അധ്യക്ഷത വഹിച്ചു. മഹല്ല് ഖതീബ് ഉനൈസ് ഹുദവി അനുമോദന പ്രസംഗവും ഉപഹാര സമർപ്പണവും നടത്തി. മദ്റസ മഹല്ല് പ്രസിഡൻറ് പാലക്കൽ വാപ്പുട്ടി ഹാജി, മഹല്ല് സെക്രട്ടറി മാട്ടര കുഞ്ഞാലൻ, എം.ടി.എ. നാസർ, സിദ്ദീഖ് പറക്കാടൻ, നൗഷാദ് ഫൈസി എന്നിവർ സംസാരിച്ചു. ജനസഹായ സദസ്സ് തൃക്കടീരിയിൽ ആറിന് ചെർപ്പുളശ്ശേരി: എല്ലാ സര്‍ക്കാര്‍ വകുപ്പുകളെയും സംയോജിപ്പിച്ച് പി.കെ. ശശി എം.എല്‍.എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജനസഹായ സദസ്സ് ജൂലൈ ആറിന് രാവിലെ 10 മുതല്‍ തൃക്കടീരി സുമംഗലി ഓഡിറ്റോറിയത്തില്‍ നടക്കും. ഇ.പി. ജയരാജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജനങ്ങളുടെ പരാതികള്‍, അപേക്ഷകള്‍, നിവേദനങ്ങള്‍ എന്നിവയെല്ലാം സ്വീകരിച്ച് അവക്ക് അതിവേഗത്തില്‍ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവാഹം ചെർപ്പുളശ്ശേരി: മോളൂർ ചോലയിൽ മുഹമ്മദലിയുടെ മകൾ ഖമറുന്നീസയും നെല്ലായ കുഴിപ്പുറത്ത് കുഞ്ഞമ്മദി​െൻറ മകൻ ശഫീഖും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.