ആലത്തൂർ: തോണിപ്പാടം, ചിറാക്കോട്, മുഹമ്മദ് മൻസിലിൽ എം. സദറുദ്ദീനിെൻറ (ബാബു തരൂർ) മകൻ അൻഫറും പാലക്കാട്, തിരുനെല്ലായി ഷിഫ മൻസിലിൽ എ. ഷെയ്ക്ക് അബ്ദുൽ ഖാദറിെൻറ മകൾ അയിഷ ഷിഫാനയും വിവാഹിതരായി. ആലത്തൂർ: ബാങ്ക് റോഡ് നെടുകണ്ണി ബൈത്തുൽ ആഷിഖിൽ എ. അബ്ദുൽ നാസറിെൻറ മകൾ അഷാനയും വണ്ടാഴി മേത്താംകോട് വീട്ടിൽ കെ.എം. ഷെയ്ഖ് അബ്ദുൽ ഖാദറിെൻറ മകൻ സാദിക്കലിയും വിവാഹിതരായി. മാത്തൂർ: മുലോട് കാസിമിെൻറ മകൾ സമീറയും ചേരാമംഗലം കിള്ളിയത്തൂർ കോരംപറമ്പ് കബീറിെൻറ മകൻ നൂർമുഹമ്മദും വിവാഹിതരായി. പറളി: പുളപ്പറമ്പ് മുനീർ മൻസിലിൽ മുസ്തഫയുടെ മകൾ തസ്ലീമയും പറളി പഴയ പോസ്റ്റ് ഷിംറു മൻസിലിൽ എ.എ. ഉസ്മാെൻറ മകൻ ഷിംറുബിൻ ഉസ്മാനും വിവാഹിതരായി. പുലാപ്പറ്റ: കോണിക്കഴി നരിയംപാടം വീട്ടിൽ ബഷീറിെൻറ മകൻ ഫൈസലും മണ്ണാർക്കാട് കൈതച്ചിറ മാസപ്പറമ്പ് കൊച്ചത്ത് വീട്ടിൽ അഷറഫിെൻറ മകൾ ആയിഷ അഷ്നയും വിവാഹിതരായി. പ്ലസ് ടു ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു അഗളി: മുക്കാലി മോഡൽ െറസിഡൻഷ്യൽ സ്കൂളിൽ പുതുതായി ആരംഭിക്കുന്ന പ്ലസ് ടു ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സയൻസ്, ഹ്യൂമാനിറ്റീസ് എന്നീ വിഷയങ്ങളിലേക്കാണ് ക്ഷണിച്ചിട്ടുള്ളത്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ നിർദിഷ്ട മാതൃകയിൽ അനുബന്ധ രേഖകളുടെ പകർപ്പുകൾ സഹിതം ജൂൺ 30ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. എസ്.ടി വിഭാഗത്തിന് 35ഉം എസ്.സി വിഭാഗത്തിന് പത്തും ജനറൽ വിഭാഗത്തിന് അഞ്ചും സീറ്റുകളാണുള്ളത്. അപേക്ഷാഫോമുകൾ മുക്കാലി എം.ആർ.എസിലും ഐ.ടി.ഡി.പി ഓഫിസിലും അഗളി, പുതൂർ, ഷോളയൂർ എന്നിവിടങ്ങളിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.