അപേക്ഷകൾ സ്വീകരിക്കും

ഒറ്റപ്പാലം: നഗരസഭയിൽ ദേശീയ നഗര ഉപജീവന മിഷ​െൻറ ഭാഗമായി 2018-19 വർഷത്തിൽ പുതിയ വ്യക്തിഗത, ഗ്രൂപ് സംരംഭങ്ങൾക്ക് വായ്‌പ സഹായം ലഭ്യമാക്കുന്നതിന് ഗുണഭോക്താക്കളിൽനിന്ന് ജൂലൈ ഒന്ന് മുതൽ . അപേക്ഷകർ നഗരസഭയിലെ സ്ഥിരം താമസക്കാരും കുടുംബശ്രീ, അയൽക്കൂട്ടം കുടുംബാംഗവും 18-45 വയസ്സിന് മധ്യേ പ്രായമുള്ളവരും ബാങ്കുകളിൽ നിന്നെടുത്ത വായ്പകളിൽ തിരിച്ചടവിൽ മുടക്കം ഇല്ലാത്തവരും ആയിരിക്കണം. സ്വന്തമായി നഗരസഭയുടെ കച്ചവട ലൈസൻസോടുകൂടി മാത്രം പുതിയ സംരംഭം തുടങ്ങാൻ തയാറുള്ളവരുമായിരിക്കണം. വനിത കുടുംബശ്രീ കഫെ, നഗര സർവിസ് ടീം, മൊബൈൽ ഹൗസ് കീപ്പിങ് ടീം, പിങ്ക് ഓട്ടോ, വാട്ടർ പ്ലാൻറ്, ടേക് എവേ കൗണ്ടർ തുടങ്ങിയ നൂതന ആശയ സംരംഭങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകും. ഉപജീവന മിഷൻ വഴി പ്രത്യേക സംരംഭക പരിശീലനവും വായ്‌പ പലിശ സബ്‌സിഡിയും പദ്ധതി വഴി ലഭ്യമാക്കുമെന്നും പ്രോജക്ട് ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.