മലപ്പുറം: വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖല, സഹകരണ സ്പിന്നിങ് മില്ലുകളിലെ നിയമനം വീണ്ടും കോടതി കയറുന്നു. ഹൈകോടതി സ്റ്റേ നിലനിൽക്കെ സർക്കാർ നടത്തുന്ന നിയമന നടപടികൾക്കെതിരെ തൃശൂർ, മലപ്പുറം സഹകരണ സ്പിന്നിങ് മില്ലുകളിലെ സ്ഥിരം ജീവനക്കാർ കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്യാൻ തീരുമാനിച്ചു. നേരത്തേ സ്ഥിരം ജീവനക്കാർ സമർപ്പിച്ച റിട്ട്. ഹരജി പരിഗണിച്ച് സ്പിന്നിങ് മില്ലുകളിലെ നിയമനങ്ങൾ ഇൗ മാസം 29വരെ ൈഹകോടതി സ്റ്റേ ചെയ്തിരുന്നു. മാനേജീരിയൽ സൂപ്പർവൈസർ തസ്തികകളിലേക്കും സ്റ്റാഫ് വർക്കർ കാറ്റഗറിയിലുമുള്ള ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള വ്യവസായ ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവാണ് സ്റ്റേ ചെയ്തത്. കോടതി വിലക്ക് നിലനിൽക്കെ ആലപ്പി കോഒാപറേറ്റിവ് സ്പിന്നിങ് മിൽ, തൃശൂർ സീതാറാം സ്പിന്നിങ് മിൽ എന്നിവിടങ്ങളിലാണ് നിയമന നീക്കം അരങ്ങേറുന്നത്. ജൂലൈ ആദ്യം ജോലിയിൽ പ്രവേശിക്കണമെന്ന് കാണിച്ച് ആലപ്പി മിൽ മാനേജ്മെൻറ് 30 പേർക്ക് നിയമന ഉത്തരവ് നൽകിയിട്ടുണ്ട്. സീതാറാം ടെക്സ്ൈറ്റൽസിൽ നിയമന കൂടിക്കാഴ്ച ജൂൺ 26 മുതൽ 29 വരെ നിശ്ചയിച്ചിരിക്കുകയാണ്. കോടികളുടെ നഷ്ടത്തിലാണ് സ്പിന്നിങ് മില്ലുകളുടെ പ്രവർത്തനം. സാമ്പത്തിക പ്രതിസന്ധി കാരണം അത്യാവശ്യ തസ്തികകളിൽ മാത്രമാണ് നിയമനം നടന്നിരുന്നത്. പിൻവാതിൽ നിയമനങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താൽപര്യമാണെന്നും ഇത് സ്ഥാപനങ്ങളെ കൂടുതൽ കടക്കെണിയിലാഴ്ത്തുമെന്നും സ്ഥിരം ജീവനക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.