'ലൂഗ'യുടെ ആദ്യ ലക്കമിറങ്ങി

അരീക്കോട്: ഫുട്ബാൾ പത്രം 'ലൂഗ'യുടെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചു. ഫുട്ബാൾ വാർത്തകളും വിശേഷങ്ങളും പങ്കുവെക്കുന്ന പ്രസിദ്ധീകരണം പുറത്തിറക്കുന്നത് താഴത്തങ്ങാടി ബ്രസീൽ ഫാൻസ് അസോസിയേഷനാണ്. മുൻ ഇന്ത്യൻ ഫുട്ബാൾ ടീം അംഗം യു. ഷറഫലി എം.ടി. അബ്ദുറഹീമിന് കൈമാറി പ്രകാശനം ചെയ്തു. താഴത്തങ്ങാടി ബ്രസീൽ ഫാൻസ് അസോസിയേഷൻ പ്രസിഡൻറ് പി.പി. ഫൈസൽ, മുൻ ജില്ല ഫുട്ബാൾ ടീമംഗം മിസ്ഹബ് തോട്ടോളി, സഫ്വാൻ ജോളി, കെ.ടി. റാഷിദ്, സ്വാദ് നജീബ്, ആസിഫ് നാലകത്ത്, ബാസിൽ കരുവാട്ട്, നസീബ്, ഫെബിൻ, ബാവ, വി.പി. മെഹബൂബ്, ഷിബിലി എന്നിവർ സംസാരിച്ചു. ഫോൺ: താഴത്തങ്ങാടി ബ്രസീൽ ഫാൻസ് അസോസിയേഷൻ പുറത്തിറക്കുന്ന 'ലൂഗ' പത്രം മുൻ ഇന്ത്യൻ ടീം അംഗം യു. ഷറഫലി പ്രകാശനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.