ലഹരി മുക്ത സന്ദേശവുമായി സൈക്കിൾ റാലി

ചിറ്റൂർ: പാലക്കാടിനെ ലഹരി മുക്തമാക്കുക എന്ന സന്ദേശവുമായി ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബഹ്റയുടെ നേതൃത്വത്തിൽ ബോധവത്കരണ സൈക്കിൾ റാലി നടത്തി. ശനിയാഴ്ച രാവിലെ ആറിന് കൂട്ടുപാതയിൽ നിന്നാരംഭിച്ച സൈക്കിൾ റാലിക്ക് പാറയിലും കൊഴിഞ്ഞാമ്പാറയിലും സ്വീകരണങ്ങൾ നൽകി. ഒമ്പതോടെ റാലി 35 കിലോമീറ്റർ പിന്നിട്ട് ഗോപാലപുരത്ത് സമാപിച്ചു. പാലക്കാട് ഡിവൈ.എസ്.പി ജി.ഡി. വിജയകുമാർ, ആലത്തൂർ ഡി വൈ.എസ്.പി കൃഷ്ണദാസ്, ഷൊർണൂർ ഡിവൈ.എസ്.പി മുരളീധരൻ, ജില്ല ക്രൈം ഡിവൈ.എസ്.പി ശശികുമാർ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ഷംസുദ്ദീൻ, അഡ്മിനിസ്റ്ററേറ്റ് ഡിവൈ.എസ്.പി സുന്ദരൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എം. സൈദാലി, ജില്ലയിലെ 15ഓളം സി.ഐമാരും മുപ്പതോളം എസ്.ഐമാരും മറ്റു പൊലീസ് ഉദ്യോഗസ്ഥരും റാലിയിൽ പങ്കെടുത്തു. കോച്ചുഫാക്ടറി: എൽ.ഡി.എഫി​െൻറത് സങ്കുചിത രാഷ്ട്രീയം -രമേശ് ചെന്നിത്തല പാലക്കാട്: കോച്ചുഫാക്ടറി കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫ് എം.പിമാരും സങ്കുചിത രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജില്ല കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ നടത്തുന്ന കോച്ചുഫാക്ടറി സമരത്തി‍​െൻറ ഉദ്ഘാടനം നിർവഹിച്ച് പുതുശ്ശേരിയിൽ ചേർന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുപ്രാധാന്യമുള്ള കോച്ചുഫാക്ടറി പ്രശ്നത്തിൽ എല്ലാ എം.പിമാരേയും ഒന്നിച്ച് അണിനിരത്തി കേന്ദ്രത്തിൽ സമ്മർദം ചെലുത്താതെ, വരുന്ന പാർലമ​െൻറ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൽ.ഡി.എഫ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും കഞ്ചിക്കോട് കോച്ചുഫാക്ടറി വേണ്ടെന്നുവെച്ചത് ബി.ജെ.പിയുടെ അജണ്ടയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ അധ്യക്ഷത വഹിച്ചു. വി.എസ്. വിജയരാഘവൻ, സി.വി. ബാലചന്ദ്രൻ, സി. ചന്ദ്രൻ, കെ.എ. ചന്ദ്രൻ, എം.എൽ.എമാരായ ഷാഫി പറമ്പിൽ, വി.ടി. ബൽറാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.