കരിപ്പൂർ വിമാനത്താവളത്തിലും റഡാർ സംവിധാനമാകുന്നു

കൊണ്ടോട്ടി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കരിപ്പൂർ വിമാനത്താവളത്തിലും റഡാർ സംവിധാനം യാഥാർഥ്യമാകുന്നു. 2012ൽ അത്യാധുനിക ഓട്ടോമേഷൻ സംവിധാനം നിലവിൽ വന്നെങ്കിലും മാസങ്ങൾക്ക് മുമ്പ് എ.ഡി.എസ്.ബി (ഒാേട്ടാമാറ്റിക് ഡിപ്പൻഡൻറ് സർവൈലൻസ് ബ്രോഡ്കാസ്റ്റ്) സ്ഥാപിച്ചതോടെയാണ് ഇത് പൂർണമായും പ്രവർത്തനക്ഷമമായത്. നിരവധി ഉപഗ്രഹങ്ങളുടെ നിരീക്ഷണങ്ങൾ ഏകോപിപ്പിച്ച് വിമാനങ്ങളുടെ സ്ഥാനം കൃത്യമായി നിർണയിച്ച് വ്യോമഗതാഗത നിയന്ത്രണത്തിന് ഉപയോഗപ്പെടുത്തുന്ന സംവിധാനമാണ് എ.ഡി.എസ്.ബി. എ.ഡി.എസ്.ബിയിൽനിന്ന് ലഭ്യമാകുന്ന വിവരങ്ങൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച റഡാറുകളുടെ ഡാറ്റയുമായി താരതമ്യപ്പെടുത്തി അപാകതകളിെല്ലന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഗതാഗത നിയന്ത്രണത്തിന് ഉപയോഗപ്പെടുത്തുകയുള്ളൂ. കുറേ വർഷങ്ങളായി കരിപ്പൂരിൽ റഡാർ സംവിധാനം നിലവിലില്ല. തൊട്ടടുത്ത വിമാനത്താവളങ്ങളായ കൊച്ചിയിലും മംഗലാപുരത്തുമുള്ള റഡാറുകളുടെ ഡിജിറ്റൽ ഡാറ്റ ലഭ്യമാക്കി കരിപ്പൂരിെല സംവിധാനം കാര്യക്ഷമമാക്കാൻ അതോറിറ്റി ശ്രമം തുടങ്ങിയിരുന്നു. ഇതിന് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അംഗീകാരം ലഭിച്ചെങ്കിലും റഡാർ ഡാറ്റ ലഭ്യമല്ലാത്തതിനാൽ എ.ഡി.എസ്.ബി പൂർണമായി ഉപയോഗക്ഷമമായിരുന്നില്ല. വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവുവി​െൻറ ഇടപെടലിലൂടെ തടസ്സങ്ങൾ ഒഴിവാക്കിയാണ് കൊച്ചിയിലേയും മംഗലാപുരത്തെയും റഡാർ ഡാറ്റ കരിപ്പൂരും ലഭ്യമാക്കാൻ സാധിച്ചത്. ഇതോടെ വ്യോമഗതാഗത നിയന്ത്രണത്തിൽ കൂടുതൽ സൂക്ഷ്മതയും കാര്യക്ഷമതയും ഉറപ്പാക്കാൻ സാധിക്കും. കരിപ്പൂർ വിമാനത്താവള അതോറിറ്റിയിലെ സി.എൻ.എസ് (കമ്യൂണിക്കേഷൻ, നാവിഗേഷൻ, സർവൈലൻസ്) വിഭാഗത്തിലെ സാങ്കേതിക വിദഗ്ധരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്. ബി.എസ്.എൻ.എല്ലി​െൻറ സഹായത്തോടെ ഡാറ്റ എത്തിക്കാനും ലഭ്യമായ വിവരങ്ങൾ വ്യോമഗതാഗത നിയന്ത്രണത്തിന് അനുയോജ്യമായ രീതിയിൽ ഓട്ടോമേഷൻ സംവിധാനത്തിൽ ക്രമീകരിക്കാനും സി.എൻ.എസ് വിഭാഗം മേധാവി മുനീർ മാടമ്പട്ട്, ഓട്ടോമേഷൻ വിഭാഗം തലവൻ ടി.വി. ജയപ്രകാശ്, ജോ. ജനറൽ മാനേജർ ഹരിദാസ്, ഡി.ജി.എം പീതാംബരൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.