പൂക്കോട്ടുംപാടം: തട്ടിയേക്കല്‍ പ്രവാസി കൂട്ടായ്മ അംഗത്വ വിതരണവും ചികിത്സ സഹായ ഫണ്ട് വിതരണവും സംഘടിപ്പിച്ചു. വൃക്കകൾ തകരാറിലായി ചികിത്സയില്‍ കഴിയുന്ന പെരുംചൂരില്‍ അച്ചാര്‍കുന്ന് ബാവക്കുത്ത് സുഹറാബിക്കുള്ള സഹായം ചികിത്സ സഹായ സമിതി ചെയര്‍പേഴ്‌സണും അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ സി. സുജാത ഏറ്റുവാങ്ങി. വാര്‍ഡ് അംഗം ഫാത്തിമ നസീറ അംഗത്വ വിതരണോദ്ഘാടനം ചെയ്തു. കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പന്തപ്പുലാന്‍ മുഹമ്മദ്, ടി. മൂസ, കെ.ടി. ഇസ്മയിൽ, പി. മുത്തു, ഒ. രാമന്‍, ബാബു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.