കൊണ്ടോട്ടി: പുളിക്കല്‍ ഒളവട്ടൂര്‍ മങ്ങാട്ടുമുറി സ്‌കൂളിനെ ആദ്യഘട്ടത്തില്‍ ഹൈടെക്കാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. മങ്ങാട്ടുമുറി എൽ.പി സ്‌കൂളിനെ സര്‍ക്കാര്‍ സ്‌കൂളായി ഔദ്യോഗികമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസ ശാക്തീകരണം സര്‍ക്കാറിെൻറ അടിസ്ഥാന ലക്ഷ്യമാണ്. സ്കൂളിെൻറ ഉയര്‍ച്ചക്കാവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും. ഇതിനായി വിശദമായ മാസ്റ്റർ പ്ലാൻ തയാറാക്കും. ഇതിനാവശ്യമായ മുഴുവന്‍ തുകയും സര്‍ക്കാര്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. അധ്യാപകരുടെയോ ഫണ്ടിെൻറയോ സൗകര്യങ്ങളുടേയോ കുറവ് സ്‌കൂളിനുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ടി.വി. ഇബ്രാഹിം എം.എൽ.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സിലിെൻറ പുസ്തകവും ഫര്‍ണിച്ചറും ജില്ല സെക്രട്ടറി പ്രമോദ് ദാസ് കൈമാറി. സ്മാർട്ട് ക്ലാസ് റൂം സമര്‍പ്പണം കെ.സി. ഹരികൃഷ്ണന്‍ നിര്‍വഹിച്ചു. ആർ.ഡി.ഒ അജീഷ് കുന്നത്ത് ആദരിച്ചു. പുളിക്കല്‍ പഞ്ചായത്ത് പ്രസിഡൻറ് സുനീറ അബ്ദുൽ വഹാബ്, ബ്ലോക്ക് അംഗം പി.എ. നസീറ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഉമ്മര്‍, സ്ഥിരംസമിതി അധ്യക്ഷ കെ.പി. സുഹറ, അംഗങ്ങളായ റുബീന ഹസൻ, പി. നജ്മുദ്ദീൻ, എ.ഇ.ഒ കെ. ആശിഷ്, ബി.പി.ഒ പി. ദിലീപ് കുമാർ, പി.ടി.എ പ്രസിഡൻറ് കെ.പി. ശ്രീധരൻ, വിവിധ സംഘടന പ്രതിനിധികളായ വി. നിഷാദ്, കെ.പി. പ്രശാന്ത്, ഹസനലി, വി. ഡാനിഷ്, ടി. ആലി, എം.കെ. അബ്ദുൽ അസീസ്, ശിവന്‍ കാട്ടുവെട്ടിയിൽ, എം.ടി.എ പ്രസിഡൻറ് വി.പി. സൗദത്, ഷീന പ്രകാശ്, പ്രധാനാധ്യാപകന്‍ പി.കെ. രമേശന്‍ എന്നിവർ സംസാരിച്ചു. കുട്ടികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും കലാപരിപാടികളും നടന്നു. ഫോേട്ടാ: mplkdy1: മങ്ങാട്ടുമുറി എല്‍.പി സ്‌കൂളിനെ സര്‍ക്കാര്‍ ഏറ്റെടുത്തതിെൻറ ഔദ്യോഗിക പ്രഖ്യാപനം മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.