മെഡിക്കൽ കോളജിൽ ലാബ് ഫലം കിട്ടാൻ വൈകുന്നതായി പരാതി

മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയെത്തുന്നവർക്ക് രക്തപരിശോധനാഫലം കിട്ടാനും മണിക്കൂറുകൾ നീണ്ട വരി. ഒ.പിയിലും അത്യാഹിത വിഭാഗത്തിലും ഐ.പിയിൽ കിടത്തിച്ചികിത്സക്കെത്തുന്നവർക്കും ലാബിൽ ഒരേ വരിയാണ്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും തസ്തികകൾ വർധിപ്പിച്ചെങ്കിലും രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ലബോറട്ടറി സൗകര്യവും ജീവനക്കാരുമില്ല. പരിശോധന സാമ്പിളുകൾ നൽകാൻ ഒരു വരിയും ഫലത്തിന് മൂന്നിരട്ടി നീളത്തിൽ മറ്റൊരു വരിയുമാണ്. കിടത്തിച്ചികിത്സയിലുള്ളവരോടൊപ്പം കൂടെനിൽക്കുന്നവർ ഉള്ളതിനാൽ രാവും പകലും സാമ്പിൾ ഫലം വാങ്ങാൻ സൗകര്യമുണ്ട്. എന്നാൽ, അത്യാഹിത വിഭാഗത്തിലും ഒ.പിയിലും വരുന്നവർക്ക് ലാബ് പരിശോധന ഫലത്തിനു മാത്രം ദിവസം മുഴുവൻ ആശുപത്രിയിൽ കാത്തുനിൽക്കണം. ഒ.പിയിലും അത്യാഹിത വിഭാഗത്തിലുമെത്തുന്നവർക്ക് എളുപ്പത്തിൽ ഫലം നൽകാൻ കഴിയുന്ന സംവിധാനമുണ്ടാക്കണമെന്നാണ് ആവശ്യം. പകർച്ചരോഗ പ്രതിരോധത്തിനിടയിലെങ്കിലും രോഗികൾക്ക് വരി നിൽക്കേണ്ട അവസ്ഥ ഒഴിവാക്കണമെന്നും ആവശ്യമുയർന്നു. പടം... മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ലാബിൽ നിന്നുള്ള ഫലം കിട്ടാൻ വരിനിൽക്കുന്ന രോഗികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.